മയക്കുലഹരിയിൽ ലെക്കുകെട്ട യുവാവ് കാൽനട യാത്രികാരെ കാറിടിപ്പിച്ചു കൊന്നു ഒരാൾക്ക് ഗുരുതരപരുക്ക്

0
അപകടത്തിൽ മരിച്ച മാടസാമി രാമലക്ഷ്മി ദമ്പതികളുടെ മകനായ അരുണ്‍കുമാര്‍ (25)

മൂന്നാർ ;മുന്നാറിൽ റോഡിലൂടെ നടന്നു ചെല്ലുകയായിരുന്ന യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തമിഴ്നാട് തിരുനെല്‍വേലി ജില്ല ശങ്കരന്‍ കോവില്‍ അന്നികുളന്തൈ സ്വദേശിയായ മാടസാമി രാമലക്ഷ്മി ദമ്പതികളുടെ മകനായ അരുണ്‍കുമാര്‍ (25) ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ തമിഴ്നാട് സ്വദേശിയും ബി.കോം വിദ്യാര്‍ത്ഥിയുമായ രാംകുമാര്‍ (19) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പഴമൂന്നാറിലെ മൂലക്കടയ്ക്കടുത്ത് ലക്ഷ്മി റോഡില്‍ വച്ച് രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. ഇടിച്ചു തെറിപ്പിച്ച ് നിര്‍ത്താതെ കടന്നുപോയ കാര്‍ സെവന്‍മല ഒറ്റപ്പാറയ്ക്കു റോഡിനു സമീപം തട്ടിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു. വാഹനം ഓടിച്ചയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.മൂന്നര്‍ ടൗണിലെ മറ്റൊരുവാഹനം ഇടിച്ചുതെറിപ്പിച്ചതിനുശേഷമാണ് കാല്‍നടയാത്രക്കാരായ യുവാക്കളുടെമേല്‍ വാഹനം കയറ്റിയിറക്കിത് ബന്ധുവിന്റെ ഹോട്ടലില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയും ബി.കോം വിദ്യാര്‍ത്ഥിയുമായ രാംകുമാര്‍ (19)

മാതൃ സഹോദരിയുടെ മകന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കുവാനാണ് അരുണ്‍കുമാര്‍ മൂന്നാറിലെത്തിയത്. ഞായറാഴ്ചയായിരുന്നു വിവാഹം. ചടങ്ങിനു ശേഷം ഞായറാഴ്ച തന്നെ മടങ്ങാനിരിക്കുകയായിരുന്നുവെങ്കിലും മൂന്നാറില്‍ തന്നെ തങ്ങുകയായിരുന്നു. വെള്ളിയാഴ്ച നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വാഹനം ഓടിച്ചയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. യുവാക്കളെ ഇടിച്ചു തെറിപ്പിക്കുന്നതിനു മുമ്പ് കാര്‍ മറ്റൊരു വാഹനത്തെയും ഇടിച്ചിരുന്നു. സെവന്‍മല പാര്‍വ്വതി എസ്റ്റേറ്റ് സ്വദേശി സുഭാഷ് ആണ് വാഹനം ഓടിച്ചിരുന്നത്.

മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച സെവന്‍മല പാര്‍വ്വതി എസ്റ്റേറ്റ് സ്വദേശി സുഭാഷ്

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറെ അന്വേഷിച്ചു വരികയാണ്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി അടിമാലിയിലേക്ക് കൊണ്ടുപോയി.

You might also like

-