കാലിഫോര്‍ണിയ കമ്മ്യൂണി കോളേജ്-ആദ്യ രണ്ടു വര്‍ഷം ട്യൂഷന്‍ സൗജന്യം

ആദ്യമായി മുഴുവന്‍ സമയവും കാലിഫോര്‍ണിയ കമ്മ്യൂണി കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ സൗജന്യമാക്കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസും ഒപ്പുവെച്ചു.

0

കാലിഫോര്‍ണിയ: ആദ്യമായി മുഴുവന്‍ സമയവും കാലിഫോര്‍ണിയ കമ്മ്യൂണി കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ സൗജന്യമാക്കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസും ഒപ്പുവെച്ചു.

വിദ്യാര്‍ത്ഥികളുടെ ഭാവി കരുപിടിപ്പിക്കുന്നതിനും, ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനും ഈ തീരുമാനം ഉപകരിക്കുമെന്ന് ആഗസ്റ്റ് 27 ചൊവ്വാഴ്ച ഗവര്‍ണ്ണര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു

പഠന ചിലവ് വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം ലഭിക്കുന്നതിനുള്ള സുപ്രധാന തീരുമാനം സംസ്ഥാനത്തെ 33000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുണം ചെയ്യുക.

ഇതേ ആവശ്യം മുന്നില്‍ കണ്ടു 2019-2020 ലെ ബഡ്ജറ്റില്‍ 42.6 മില്യണ്‍ ഡോളറാണ് വിലയിരുത്തിയിരിക്കുന്നത്.
നേരത്തെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീ സൗജന്യമാക്കി കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു.
കാലിഫോര്‍ണിയ സംസ്ഥാനത്തെ ആകെയുള്ള 2.1 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍്തഥികള്‍ ഉള്‍കൊള്ളുന്ന ഹയര്‍ എഡ്യൂക്കേഷന്‍ സിസ്റ്റമാണ്.

അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റി കോളേജ് പഠനം സൗജന്യമാക്കിക്കൊണ്ടുള്ള തീരുമാനങ്ങള്‍ ഇതിനകം തന്നെ നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്.

You might also like

-