ബഫർസോൺ ,കേരളം വീഴ്ച്ചവരുത്തി പ്രകാശ് ജാവ്‌ദേക്കർ

ദേശിയഉദ്യാനങ്ങളുടെയും വന്യ ജീവിസങ്കേതങ്ങളുടെയും അതിർത്തി നിശ്ചയിക്കേണ്ടത് അതാതു സംസ്ഥാനങ്ങളാണെന്നും കേരളം നൽകുന്ന റിപ്പോർട്ട് സുപ്രിം കോടതിയിൽ കേന്ദ്രം സമർപ്പിക്കുമെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു . ആരെയും കുടിയിറക്കുന്നതോ ജന ജീവിതത്തിന് ഭീക്ഷണിയാകുന്നതോ ആയ ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല

0

തൊടുപുഴ | ബഫർസോൺ വിഷയത്തിൽ കേരളം കുറ്റകരമായ വ്യാഴവരുത്തിയതായി മുൻ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി യും ബി ജെ പി വക്താവുമായ പാര്ലമെന്റ് അംഗവുമായ പ്രകാശ ജാവ്‌ദേക്കർ പറഞ്ഞു . സംസ്ഥാനമാണ് പ്രത്യക സംരക്ഷിത മേഖലകൾ വേണോ എന്ന് തിരുമേനിച്ചു വിവരം എംപവേർഡ് കമ്മറ്റിയെ അറിയിക്കേണ്ടത് .ജനങ്ങളെ ബാധിക്കുന്ന ഒരു നിയമവും നടപ്പാക്കാൻ ബി ജെ പി കുട്ടു നിൽക്കില്ലന്നും പ്രകാശ് ജാവ്‌ദേക്കർ തൊടുപുഴയിൽ പറഞ്ഞു

ദേശിയഉദ്യാനങ്ങളുടെയും വന്യ ജീവിസങ്കേതങ്ങളുടെയും അതിർത്തി നിശ്ചയിക്കേണ്ടത് അതാതു സംസ്ഥാനങ്ങളാണെന്നും കേരളം നൽകുന്ന റിപ്പോർട്ട് സുപ്രിം കോടതിയിൽ കേന്ദ്രം സമർപ്പിക്കുമെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു . ആരെയും കുടിയിറക്കുന്നതോ ജന ജീവിതത്തിന് ഭീക്ഷണിയാകുന്നതോ ആയ ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല

സുപ്രിം കോടതി ആവശ്യപ്പെട്ട പ്രകാരം നൽകേണ്ട റിപ്പോർട്ട് കേരളം ഇതു വരെ നൽകിയിട്ടില്ല , മുന്ന് മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും ആറുമാസത്തിനുള്ളിൽ വിഷമായ റിപ്പോർട്ടും നൽകാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നത് . കേരളം ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് നൽകിയിട്ടില്ല കേരളം റിപ്പോർട്ട് നൽകാതെ എങ്ങനെ കേന്ദ്രത്തിന് സഹായിക്കനാകും മെന്നു പ്രകാശ് ജാവ്‌ദേക്കർ ചോദിച്ചു .
ഭൂമിയുടെ ഉപയോഗം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ് . അതുകൊണ്ട് ദേശിയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തി സംസ്ഥാന സർക്കാരിന് നിശ്ചയിക്കാം സംസ്ഥാനം അതിർത്തി നിശ്ചയിച്ചു തരുന്ന ഭൂമിയിൽ മാത്രമേ വന്യജീവി സങ്കേതങ്ങളും ഉദ്ദേശ്യ ഉദ്യാനങ്ങളും പ്രഖ്യപിക്കുകയൊള്ളു.പ്രാഥമിക വിജ്ഞാപനം മാത്രമുള്ള വന്യ ജീവി സങ്കേതങ്ങൾക്ക് അന്തിമ വിജ്ഞാപനം വേണോ എന്നും സംസ്ഥാനങ്ങൾക്ക് തിരുമാനിക്കാവുന്നതാണെന്നും . കേരളം ബഫർ സോൺ വിഷയത്തിൽ കുറ്റകരമായ വീഴ്ച്ച വരുത്തിയതിയതായും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു .

അതേസമയം ബഫർസോൺ വിഷയത്തിൽ പ്രകാശ് ജാവ്‌ദേക്കറുമായി ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് നേതാക്കളും അതി ജീവന പോരാട്ട വേദി നേതാക്കളും കൂടിക്കാഴ്ച നടത്തി . ബഫർസോൺ വിഷയത്തിൽ മലയോര മേഖല നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ നേതാക്കൾ കൂടിക്കാഴ്ചയിൽ ബി ജെ പി വക്താവുമായി പങ്കു വച്ചു. ജനങ്ങളെ ബാധിക്കുന്ന ഒരു നടപടിക്കും ബി ജെ പി കൂട്ടുനിൽക്കില്ലന്നും ബഫർസോൺ വിഷയത്തിൽ ജനങ്ങൾക്കൊപ്പമാണ് കേന്ദ്രമെന്നും പ്രകാശ് ജാവ്‌ദേക്കർ ഉറപ്പു നൽകിയതായി കുടിക്കാഴ്ച്ചക്ക് ശേഷം നേതാക്കൾ പറഞ്ഞു

ബഫർസോൺ വിഷയത്തിൽ പ്രദേശവാസികൾക്കുള്ള ആശങ്ക അറിയിച്ചതായി ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റും അതിജീവന പോരാട്ട വേദിയും പറഞ്ഞു .തൊടുപുഴയിൽ പ്രകാശ് ജാവ്‌ദേക്കറുമായിമുള്ള കുടിക്കാഴ്ച്ചക്ക ശേഷം സംസാരിക്കുകയായിരുന്നു സമരസമതി നേതാക്കൾ. ബഫർ സോൺ വിഷത്തിനു പുറമെ 1986 ലെ കേന്ദ്ര വന നിയമത്തിലെ ജനവിരുദ്ധ നിബന്ധനകൾ . മരങ്ങൾ മുറിക്കുന്നതുമായുള്ള കേന്ദ്ര സർക്കാർ ഉത്തരവ് മതികെട്ടാൻ കുറിഞ്ഞിമല സ്വാൻച്വറി എന്നിവയുടെ സ്ഥലമെടുപ്പ് സംബന്ധിച്ചും ആകെക്ഷേപണങ്ങളും ബി ജെ പി വകതാവിന്റെ ശ്രദ്ധയിൽ പെടുത്തിയതായി അതി ജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലി പറഞ്ഞു.കൂടിക്കാഴ്ചയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സത്വര നടപടി യുണ്ടാകുംമെന്നു ജാവ്‌ദേക്കർ ഉറപ്പു നൽകിയതായും നേതാക്കൾ അറിയിച്ചു

You might also like

-