കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് അധികാരമേൽക്കും.

രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട് . സ്പീക്കർ അയോഗ്യരാക്കിയ മൂന്ന് വിമത എം എൽ എ മാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.

0

കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഇന്ന് അധികാരമേൽക്കും. മന്ത്രിസഭാ രൂപീകരണത്തിന് ഗവർണർ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ അവകാശ വാദം ഉന്നയിച്ചു. ഉച്ചക്ക് 12.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ.

രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട് . സ്പീക്കർ അയോഗ്യരാക്കിയ മൂന്ന് വിമത എം എൽ എ മാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.

കർണാടകയിൽ കുമാരസ്വാമി സർക്കാർ രാജിവെച്ച് മൂന്നു ദിവസമായിട്ടും അധികാരത്തിലേറാൻ ബിജെപിക്കായിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വൈകുന്നതാണ് കാരണം. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കേണ്ട നിരീക്ഷകരെയും കേന്ദ്ര നേതൃത്വം തീരുമാനിക്കും. കോൺഗ്രസ്വി മത എം എൽ എ മാരിൽ മൂന്നു പേരെ അയോഗ്യരാക്കിയ നടപടി ബിജെപിക്ക് തിരിച്ചടിയായി. മറ്റ് വിമതർ അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന് സ്ഥിരത കുറവാകുമെന്ന വിലയിരുത്തലാണ് ബിജെപി കേന്ദ്ര നേതൃത്വം.

ധനബില്ല് പാസാക്കാത്തതിനാൽ ബുധനാഴ്ചക്കകം പുതിയ സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ട്. ബിൽ പാസായില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങും. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കേന്ദ്ര മന്ത്രിസഭ ധന ബില്ല് അംഗീകരിക്കുകയാണ് പോംവഴി . ഇക്കാര്യവും ബി ജെ പി നേതൃത്വം പരിഗണിക്കുന്നുണ്ട്. അതിനിടെ സ്പീക്കർ അയോഗ്യത കൽപ്പിച്ച മൂന്നു വിമതരും നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും

വളങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.ലാഭകരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിലവില്‍ കരിപ്പൂര്‍ പത്താംസ്ഥാനത്താണ്.വലിയ വിമാനങ്ങളുടെ സര്‍വ്വീസ് വീണ്ടും തുടങ്ങുന്നതോടെ കരിപ്പൂര്‍ നാലാംസ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. സ്വകാര്യവത്കരണം നടത്തുന്നത് മെച്ചപ്പെട്ട സേവനം,സാങ്കേതിക മേന്‍മ എന്നിവ ഉറപ്പ് വരുത്താനാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ സേവന നിരക്കുകള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാവും.

You might also like

-