മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സമരം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കാന്‍ കവിത ഇഡിയോട് ആവശ്യപ്പെട്ടത്. ഡൽഹി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട മദ്യവ്യവസായികളുള്‍പ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രതിനിധിയാണ് കവിതയെന്നാണ് ഇഡിയുടെ ആരോപണം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇഡിയുടെ നടപടിയെന്ന് കവിതയും ബിആര്‍എസും ആരോപിക്കുന്നുണ്ട്.

0

ഡല്‍ഹി| ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. വ്യാഴാഴ്ച ഹാജരാകണമെന്നായിരുന്നു ഇഡി നോട്ടീസ് അയച്ചത്. എന്നാല്‍ കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു . കേസില്‍ കസ്റ്റഡിയിലിരിക്കുന്ന ഡൽഹി മുന്‍ ഉപ മുഖ്യമന്ത്രി സിസോദിയ ഉൾപ്പടെയുള്ള മറ്റ് പ്രതികളേയും ഇഡി ഇന്ന് ചോദ്യം ചെയ്യും.വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സമരം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കാന്‍ കവിത ഇഡിയോട് ആവശ്യപ്പെട്ടത്. ഡൽഹി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട മദ്യവ്യവസായികളുള്‍പ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രതിനിധിയാണ് കവിതയെന്നാണ് ഇഡിയുടെ ആരോപണം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇഡിയുടെ നടപടിയെന്ന് കവിതയും ബിആര്‍എസും ആരോപിക്കുന്നുണ്ട്.

ആംആദ്മി പാര്‍ട്ടി ഐടി സെല്‍ മേധാവി വിജയ് നായരും കവിതയുടെ ബിനാമി അരുണ്‍ രാമ ചന്ദ്രപിള്ളയും ചേര്‍ന്നാണ് സ്വകാര്യ ലോബികളെ സഹായിക്കാന്‍ മദ്യനയ അഴിമതിക്ക് ഗൂഢാലോചന നടത്തിയതെന്നാണ് ഇഡി ആരോപിക്കുന്നത്. തന്റെ പിതാവിന്റെയും മുഴുവന്‍ ബിആര്‍എസ് പാര്‍ട്ടിയുടെയും പോരാട്ടത്തിനെ ഭീഷണിപ്പെടുത്തുന്ന ഇത്തരം തന്ത്രങ്ങള്‍ ഞങ്ങളെ ഒന്നില്‍ നിന്നും തടയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിത വ്യക്തമാക്കിയിരുന്നു

You might also like

-