കെ ടി ജലീലിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതം സി പി ഐ

രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പ്രതിപക്ഷം കെ ടി ജലീലിന്‍റെ രാജി ആവശ്യം ശക്തമാക്കിയെങ്കിലും വഴങ്ങേണ്ടെന്ന നിലപാടിലാണ് സിപിഎ

0

കെ ടി ജലീലിനെ എന്‍ഫോസ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ന്യായികരിച്ചു സി പി ഐ നേതൃത്തവും. രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പ്രതിപക്ഷം കെ ടി ജലീലിന്‍റെ രാജി ആവശ്യം ശക്തമാക്കിയെങ്കിലും വഴങ്ങേണ്ടെന്ന നിലപാടിലാണ് സിപിഎ. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയെ സോളാര്‍ കമ്മീഷന്‍ ചോദ്യം ചെയ്തതുപോലെ ഇപ്പോഴത്തെ അവസ്ഥകള്‍ എത്തിയിട്ടില്ലെന്നാണ് സിപിഐയുടേയും നിലപാട്.എന്‍ഫോസ്മെന്‍റ് ഡയറക്ടറേറ്റിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നുവെന്നാണ് സിപിഐകുറ്റപ്പെടുത്തുനിന്നു . ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതില്‍ അസ്വാഭിവകത ഒന്നുമില്ല.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി സോളാര്‍ കമ്മീഷന് മുന്നില്‍ മണിക്കൂറുകള്‍ ഇരുന്നതില്‍ കൂടുതല്‍ ഒന്നും ഇപ്പോൾ സംഭവിച്ചിട്ടില്ല. അന്ന് ധാര്‍മികത പറയാത്തവരാണ് ജലീലിന്‍റെ രാജി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടാകാതെ രാജി ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐയും വ്യക്തമാക്കുന്നത്. 18ന് ചേരുന്ന ഇടത് മുന്നണി യോഗം ജലീല്‍ വിവാദമടക്കം ചര്‍ച്ച ചെയ്യും. 23, 24 തീയ്യതികളില്‍ സിപിഎം സംസ്ഥാന നേതൃയോഗങ്ങളും ചേരുന്നുണ്ട്

You might also like

-