ബിനീഷ് കോടിയേരിയുടെ പണമിടപാട് ബാങ്ക് അകൗണ്ട് പരിശോധിക്കും

ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയതായി എന്‍‌ഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു

0

കൊച്ചി :ബിനീഷ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്താൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചു ഇതിന്റഭാഗമായി ബിനീഷിന്റെ അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുള്ളത്. ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയതായി എന്‍‌ഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഇ.ഡിയോട് തേടിയിട്ടുണ്ട്.മയക്കുക്കുമരുന്ന കേസിൽ ഉൾപ്പെട്ട അനുപ് മുഹമ്മദുമായി ആറ്‌ ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് നടന്നതായാണ് ബിനീഷ് പറഞ്ഞിരുന്നത് എന്നാൽ ഇ ഡി നടത്തിയ അന്വേഷണത്തിൽ കൂടതൽ പണമിടപാടുകൾ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് തീരുമാനിച്ചത്

കഴിഞ്ഞ ദിവസം 11 മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ ബിനീഷ് കോടിയേരി നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഇ.ഡി തീരുമാനിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തെ പണമിടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടുകള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ടും സുഹൃത്ത് എന്ന നിലയിലുമാണെന്നാണ് ബിനീഷ് ഇ.ഡിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ബിനീഷ് നല്‍കിയ തുക മടക്കി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇ.ഡിക്ക് ലഭ്യമാകുകയും ചെയ്തിട്ടില്ല.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി സംശയിക്കുന്ന സിനിമ താരങ്ങളടക്കമുള്ളവരുമായി ബിനീഷിന് ഏതെങ്കിലും പണമിടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധനാ വിധേയമാക്കും. ബിനീഷിന്റെ വരുമാനം സംബന്ധിച്ച കണക്കെടുപ്പും ഇ.ഡി നടത്തുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ബിനീഷിനെ ഇ.ഡി വീണ്ടും വിളിച്ച് വരുത്തുക. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ എന്‍.സി.ബി ഇ.ഡിയോട് തേടിയിട്ടുണ്ട്.

You might also like

-