സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും ഇന്ത്യ–ചൈന സംയുക്ത പ്രസ്താവന; സംഘര്‍ഷം ഒഴിവാക്കും

അതിർത്തിയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ.

0

മോസ്കൊ :അഞ്ച് ധാരണകളുമായി ഇന്ത്യ–ചൈന വിദേശകാര്യമന്ത്രിതല ചര്‍ച്ച. സൈനികതല ചര്‍ച്ച തുടരും, സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ചൈനീസ് വിദശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനം ഉറപ്പാക്കുാനുള്ള ശ്രമങ്ങള്‍ സജീവമാക്കുമെന്നും അറിയിക്കുന്നു.

അതിർത്തിയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകൾ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.മോസ്ക്കോയിൽ ഷാങ്ഹായ് സഹകരണ സംഘം സമ്മേളനത്തിനിടെ നടന്ന ജയ്ശങ്കർ, വാങ് യി കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു. അതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർമാർ ഉടൻ ചർച്ച നടത്താൻ ധാരണയായി. ചൈനയുടെ ഭാഗത്തു നിന്നും പുതിയ പ്രകോപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ചൈന ന്യായികരിച്ചു

You might also like

-