സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണി കേന്ദ്രസഹമന്ത്രി വി മുരളീധൻ :എം.വി ഗോവിന്ദന്‍

ജലീലിനെ ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍

0


തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണി കേന്ദ്രസഹമന്ത്രി വി മുരളീധരനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍. മാധ്യമപ്രവര്‍ത്തകന്‍ അനില്‍‌ നമ്പ്യാര്‍ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട്. അവരിലേക്കാണ് അന്വേഷണം നീളേണ്ടതെന്നും ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സ്വര്‍ണം കടത്തിയവരെയും വാങ്ങിയവരെക്കുറിച്ചും അന്വേഷിക്കണം. ജലീല്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലീലിനെ ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ . ജലീല്‍ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല. ചോദ്യം ചെയ്യലിനെ രാഷ്ട്രിയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. സംശയവും വസ്തുതയും രണ്ടും രണ്ടാണെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ജലീലിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉത്തരം പറയേണ്ട ആവശ്യമില്ല. എന്‍.ഐഎ ചോദ്യം ചെയ്യലില്‍ പ്രത്യേകതയില്ല. ചോദ്യം ചെയ്യുമ്പോള്‍ , അഭിപ്രായം തേടുമ്പോള്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് എ.കെ.ബാലന്‍ വ്യക്തമാക്കി.

സിപിഐഎം നേതാക്കളുടെ വീട്ടില്‍ പാസ്‌പോര്‍ട്ട് വേരിഫിക്കേഷന് പോലീസ് ചെന്നാലും വിവാദം ആക്കുന്ന സാഹചര്യമാണുള്ളതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കുഞ്ഞാലികുട്ടി രാഷ്ട്രീയ ധാര്‍മ്മികതക്ക് ട്യൂഷന്‍ എടുക്കാന്‍ പറ്റിയ ആളാണെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു

You might also like

-