BREAKING NEWS ..മഴ വീണ്ടും കനക്കും ബംഗാൾ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും

മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം തുറന്നുവിടും മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ 3 ഷട്ടറുകൾ ( V7,V8&V9) കൂടെ ഇന്ന് (07) 1.00 മണി മുതൽ അധികമായി 0.50 മീറ്റർ വീതം ഉയർത്തി ആകെ 3119.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

0

തിരുവനന്തപുരം | ബംഗാൾ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും. വടക്കൻ കേരളത്തിൽ മഴ തുടരും. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.

മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം തുറന്നുവിടും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ 3 ഷട്ടറുകൾ ( V7,V8&V9) കൂടെ ഇന്ന് (07) 1.00 മണി മുതൽ അധികമായി 0.50 മീറ്റർ വീതം ഉയർത്തി ആകെ 3119.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ അണക്കെട്ടിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 983 . 50 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. വയനാട് ബാണാസുര അണക്കെട്ടിൽ ജലനിരപ്പ് 773. 60 മീറ്ററെത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്ന കാര്യം ഉച്ചക്ക് ശേഷം തീരുമാനിക്കും.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് 975.44 മീറ്ററിൽ എത്തി. ഇടമലയാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌ ജില്ലയിൽ മലമ്പുഴ ഡാമിന്‍റെ നാല് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുകയാണ്.

മംഗലം ഡാമിന്‍റെ ഷട്ടറുകള്‍ 61 സെന്‍റിമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 1 സെന്‍റിമീറ്റര്‍ വീതവും തുറന്നു. പോത്തുണ്ടി ഡാമിന്‍റെ മൂന്ന് ഷട്ടറുകളും ശിരുവാണി ഡാമിന്‍റെ റിവര്‍ സ്ലൂയിസ് തുറന്നിരിക്കുകയാണ്. മൂലത്തറ റെഗുലേറ്ററിന്‍റെ ഷട്ടറുകളും തമിഴ്നാട് ആളിയാര്‍ ഡാമിന്‍റെ 11 ഷട്ടറുകളും തുറന്നിരിക്കുകയാണ്. തൃശൂർ ചിമ്മിനി ഡാമിന്‍റെ 4 ഷട്ടറുകൾ തുറന്നിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്നതിനിടെ മണ്ണിടിച്ചിൽ ശക്തമായതോടെ ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം യാത്രികർക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ നിരോധനം ജില്ലാ അതിർത്തിയിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. കാലർവഷത്തോട് അനുബന്ധിച്ചുണ്ടായ മഴയെ തുടർന്ന് മൂന്നാർ ഉൾപ്പടെയുള്ള മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം മാർഗതടസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തുടർച്ചയായുള്ള അവധി ദിവസങ്ങളിൽ സഞ്ചാരികൾ മൂന്നാർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തുന്നത് അപകടം വർദ്ധിപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

You might also like

-