കസ്റ്റംസ്സ് കുറ്റപത്രം സമർപ്പിച്ചില്ല സ്വപ്‍ന സുരേഷിന് സ്വാഭാവിക ജാമ്യം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട്ട കസ്റ്റംസ് എടുത്തകേസിലാണ് ജാമ്യം ലഭിച്ചത് അറുപതു ദിവസം പിന്നിട്ടും കുറ്റപത്ര സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം കോടതി അനുവദിക്കുകയായിരുന്നു

0

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി ഉത്തരവിട്ടു .സ്വർണക്കടത്തുമായി ബന്ധപ്പെട്ട്ട കസ്റ്റംസ് എടുത്തകേസിലാണ് ജാമ്യം ലഭിച്ചത് അറുപതു ദിവസം പിന്നിട്ടും കുറ്റപത്ര സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം കോടതി അനുവദിക്കുകയായിരുന്നു , എൻ ഐ എ കേസ്സ് നിലനിൽക്കുന്നതിനാൽ സ്വപ്‍നക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാനാകില്ല അതേസമയം അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന കർശനനിർദേശവുമായി എൻഐഎ കോടതി. അടിയന്തരമായി എഫ്ഐആറിൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് അനുബന്ധ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടി വരുമെന്നും എൻഐഎ കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് അന്ത്യശാസനം നൽകി . ഈ സാഹചര്യത്തിൽ അഡീഷണൽ സോളിസിറ്റർ ജനറൽ തന്നെ എൻഐഎയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകും. കേസിൽ അടിയന്തരമായി നാളെ വിശദമായി വാദം നടക്കുകയും ചെയ്യും.

കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എൺപത് ദിവസത്തോളമായി ജയിലിൽ കഴിയുകയാണെന്നും, കൃത്യമായ തെളിവുകൾ ഹാജരാക്കാത്തതിനാൽ ഇനിയെങ്കിലും ജാമ്യം നൽകണമെന്നാണ് ഇവർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ സൂചിപ്പിച്ചതിനപ്പുറം, യുഎപിഎ കുറ്റം ചുമത്താൻ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എൻഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടി . ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയ കുറ്റങ്ങൾക്കെല്ലാം അനുബന്ധ തെളിവുകൾ ഉടനടി ഹാജരാക്കണമെന്നും എൻഐഎ കോടതി ആവശ്യപ്പെട്ടത്.

You might also like

-