10 കോടി കോവിഡ് റഷ്യന്‍ വാക്സീന്‍ ഇന്ത്യയിലേക്ക്; ഇന്ത്യന്‍ കമ്പനിയുമായി കരാര്‍

10 കോടി ഡോസ് വാക്സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍. ഇതിനായി ഡോ.റെഡ്ഡീസ് ഇന്ത്യയില്‍ മനുഷ്യപരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കും

0


ഡൽഹി :റഷ്യന്‍ കോവിഡ് വാക്സീന്‍ ഇന്ത്യയിലെത്തിക്കാന്‍ കരാര്‍. ഇന്ത്യയിലെ മരുന്ന് കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 10 കോടി ഡോസ് വാക്സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍. ഇതിനായി ഡോ.റെഡ്ഡീസ് ഇന്ത്യയില്‍ മനുഷ്യപരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കും. ഈ അപേക്ഷ അംഗീകരിച്ച് ഇന്ത്യയില്‍ മനുഷ്യ പരീക്ഷണം നടത്തി വിജയിച്ചാല്‍ മാത്രമേ വാക്സീന്‍ വിപണിയിലെത്തൂ.നിർത്തി വച്ച ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി യുടെ വാക്സിൻ പരീക്ഷണം വീണ്ടും പുനരാഭിച്ചെങ്കിലും വാക്സിൻ ഉപയോഗിച്ച ആളുകളിൽ ചിലർക്ക് കടുത്ത ആരോഗ്യ പ്രശനങ്ങൾ ഉള്ളതുകൊണ്ട് പാർശ്വ ഫലങ്ങൾ ഇല്ലന്ന് തെളിയിച്ച ശേഷമേ ഇനി മനുഷ്യരിൽ പരീക്ഷിക്കൂ

You might also like

-