പാലാ ഇല്ലങ്കിൽ മറ്റുവഴികൾ തേടേണ്ടിവരും മാണി സി കാപ്പൻ

പാലാ ജോസിന് കൊടുത്താൽ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനമെടുക്കാനാണ് മാണി സി കാപ്പന്റെയും എൻസിപിയുടെയും തീരുമാനം

0

കോട്ടയം : ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശന ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ കീറാമുട്ടിയായി പാലാ. പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നു. പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ വിഭാഗം എന്‍സിപി നേതൃത്വത്തെ അറിയിച്ചു വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍സിപി ഭാരവാഹി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും,
പാലാ ജോസിന് കൊടുത്താൽ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനമെടുക്കാനാണ് മാണി സി കാപ്പന്റെയും എൻസിപിയുടെയും തീരുമാനം. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ജോസും സംഘവും ഇടത് പാളയത്തിലെത്തിയാൽ മുന്നണിയ്ക്ക് അതുകൊണ്ട് കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം കാപ്പൻ പരസ്യമായി വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റ് കൊടുത്ത് കാപ്പനെ മെരുക്കാൻ സിപിഎം ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. രാജ്യസഭാ സീറ്റ് തങ്ങൾക്ക് വേണ്ടെന്ന നിലപാടാണ് എൻസിപിയിലെ കാപ്പൻ വിഭാഗത്തിനുള്ളത്.ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുമായി മാണി സി കാപ്പന്‍ അനൌദ്യോഗിക ആശയ വിനിമയം നടത്തുകയും ചെയ്തതായി വിവരമുണ്ട് .തനിക്കൊപ്പമാണ് ദേശീയ നേതൃത്വമെന്ന് കോണ്‍ഗ്രസ് നേതാക്കളെ മാണി സി കാപ്പന്‍ അറിയിച്ചു.

കോണ്‍ഗ്രസും എന്‍സിപിയിലെ പ്രശ്നങ്ങളെ വീക്ഷിച്ചു വരികയാണ്. എന്‍സിപി സംസ്ഥാന ഭാരവാഹി യോഗം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും തീരുമാനങ്ങളിലേക്ക് കടക്കില്ല. ജോസ് കെ മാണി മുന്നണിയുടെ ഭാഗമായ ശേഷം മാത്രം അക്കാര്യം അലോചിച്ചാല്‍ മതിയെന്നാണ് എ കെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നിലപാട്. ജോസ് കെ മാണിയും കൂട്ടരും വരുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ചയാകുമ്പോള്‍ പാലാ സീറ്റിന്റെ കാര്യം എന്‍സിപി ഉയര്‍ത്തും. അതുവരേയ്ക്കും പരസ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് ശശീന്ദ്രന്റെയും കൂട്ടരുടേയും നിലപാട്. ഇതില്‍ മറുവിഭാഗം തൃപ്തരല്ല.
അതേസമയം മാണി സി കാപ്പന്റെ നിലപാടുകളിൽ സി പി എം ജില്ലാകമ്മറ്റി അതൃപ്‍തി അറിയിച്ചതായാണ് വിവരം മണ്ഡലത്തിൽ സ്വന്തമായി നാമെത്ര പ്രവർത്തകരും വോട്ടു മാത്രമുള്ള എൻ സി പി ക്ക് സീറ്റുലഭിച്ചതു ഇടതുമുന്നറിയുടെ സി പി എം ന്റെയും കഠിന പരിശ്രമം കൊണ്ടാണ് . ഇടതുമുന്നണിയിൽ ആരെ മത്സരിപ്പിക്കണം എന്നത് തെരഞ്ഞെടുപ്പ സമയത്തു തീരുമാനിക്കും . ഇക്കാര്യത്തിൽ എൻ സി പി തന്നെ തിരുമാനമെടുക്കേണ്ടതില്ലന്നാണ് സി പി ഐ എം പറയുന്നത്

You might also like

-