മയക്കുമരുന്ന് ഹോം ഡെലിവറിയായി …ഡീല്‍ ഉറപ്പിക്കുന്നത് ടെലഗ്രാമിലൂടെ… അനൂപിന്റെ മൊഴി പുറത്ത്

2013 മുതല്‍ക്ക് തന്നെ എം.ഡി.എം.എയുടെ ചെറിയ രീതിയിലുള്ള വില്‍പ്പനക്കാരനും ഉപയോക്താവുമായിരുന്നു അനൂപ്

0

ബെംഗളൂരു : സാമൂഹ്യ മാധ്യമായ ടെലഗ്രാമിലൂടെ കച്ചവടം
ഉറപ്പിച്ചു ആവശ്യക്കാർക്ക് ലഹരിമരുന്ന് ഹോം ഡെലിവറിയായി താമസ സ്ഥലത്തെത്തിച്ചു നൽകും ഇതാണ് അനൂപിന്റെ മയക്കുമരുന്ന് വിതരണ രീതി . ബെംഗളൂരു പോലുള്ളയിടങ്ങളില്‍ ഹോം ഡെലിവറി സര്‍വ സാധാരണമായതിനാല്‍ പിടിക്കപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത വഴിയാണ് മയക്കുമരുന്ന് വിതരണത്തിന് അനുപ് തിരഞ്ഞെടുത്തത് . ആനികയിൽ നിന്നും വാങ്ങുന്നതിനേക്കാള്‍ ഇരട്ടിയിലധികം വിലയ്ക്ക് വില്‍പ്പനടത്തി

കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത സിനിമാ-സീരിയല്‍ നടി അനിഘയെ കുടുക്കിയതും അനൂപിന്റെ ഈ മൊഴിമൊഴി പ്രകാരമാണ് .കൊച്ചിയിൽ നിന്നും ബംഗളുരുവിൽ എത്തിയ അനുപ് പല ബിസിനസ്സുകൾ ചെയ്തു എല്ലാം തകർന്നു ഒടുവിൽ ബിനീഷ് കൊടിയേരിയിൽനിന്നും രണ്ടു ലക്ഷം രൂപ കടവാങ്ങി ഹോട്ടൽ ആരംഭിച്ചു അത് തകർന്നതോടെയാണ് മറ്റാരും ശ്രദ്ധിക്കപെടാത്ത മയക്കുരുന്നു ഹോം ഡെലിവറിയിലേക്ക് എറണാകുളം കാരനായ മുഹമ്മദ് അനുപ് തിരിഞ്ഞതെന്നാണ് എൻ സി ബി യുടെ റിമാന്റ് റിപ്പോർട്ടിൽ ഉള്ളത് .കമ്മനഹള്ളിയിലെ ഹോട്ടല്‍ പൂട്ടിയതോടെ അപാര്‍ട്‌മെന്റ് ബിസിനനസ് തുടങ്ങിയെന്നും കോവിഡ് പ്രതിസന്ധി വന്നതോടെ ഇതും മുന്നോട്ട് പോയില്ലെന്നും തുടര്‍ന്നാണ് ലഹരിമരുന്ന് ബിസിനസ് സജീവമാക്കിയതെന്നുമാണ് മൊഴി.

കന്നഡ അഭിനേതാക്കളുടെയും ഗായകരുടെയും വസതികളിലേക്കും ഫെയിം ഹൗസുകളിലും സംഘം മയക്കുമരുന്ന് വിതരണം ചെയ്തത്തിന്റെ തെളിവുകൾ എൻ സി ബി ക്ക് ലഭിച്ചിട്ടുണ്ട് . കേസിൽ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ എൻസിബി യെ സഹായിക്കാൻ ബെംഗളൂരു പോലീസ് തയ്യാറാണെന്ന് കമ്മീഷണർ കമൽ പന്ത് പറഞ്ഞു

കൊച്ചിയിലെ ഷോപ്പിംഗ് മാളുകളിൽ അനൂപ് ഇടപാടുകൾ നടത്താറുണ്ടായിരുന്നു അനുപ് മൊഴിനല്കിയിട്ടുണ്ട് അനൂപ്പും രവീന്ദ്രനും ബെംഗളൂരുവിലെ രാത്രി പാർട്ടികളിൽ വിലകൂടിയ മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടായിരുന്നു. കോവിഡ് ലോക്ക് ഡൗൺ കാലയളവിൽ പോലും ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടി വന്നപ്പോൾ ചില മലയാള ചലച്ചിത്ര വ്യവസായ അംഗങ്ങൾ മയക്കുമരുന്നിനായി അനൂപിനെ സമീപിച്ചിരുന്നു എന്നതിന് എൻസിബി തെളിവുകൾ ലഭിച്ചിട്ടുണ്ട്.മുഹമ്മദ് അനൂപ്പിന് മലയാള ചലച്ചിത്ര മേഖലയിലെ എട്ട് യുവ അംഗങ്ങളുമായി അടുത്ത ബന്ധമുണ്ട്.കൊക്കെയ്ൻ, എൽഎസ്ഡി, എംഡിഎംഎ എന്നിവ കേരളത്തിലേക്ക് കടത്തുന്നതിൽ അനൂപ്പിന് വലിയ പങ്കുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

കണ്ണൂരുകാരനായ സുഹൃത്ത് ജിമ്രീന്‍ ആഷി വഴിയാണ് ലഹരിമരുന്നിനായി അനിഘയെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അനിഘയുമായി ഫോണിലൂടെ പരിചയപ്പെട്ടതെങ്കിലും ജിമ്രീന്‍ ആഷിയുടെ സുഹൃത്താണെന്ന് സ്വയം പരിചയപ്പെടുത്തി ടെലഗ്രാമിലൂടെ ഡീലുറപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 250 എം.ഡി.എം.എ ടാബ്‌ലെറ്റ് ഒന്നിന് 550 രൂപ നിരക്കില്‍ കച്ചവടം ഉറപ്പിക്കുകയും ചെയ്തു. ബെംഗളൂരുവിലെ റോയല്‍ സ്യൂട്ട്‌സ് അപാര്‍ട്‌മെന്റില്‍വെച്ച്‌ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകരടക്കം ഇവരുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരുടെ വിശദമായ വിവരങ്ങള്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

കന്നഡ അഭിനേതാക്കളെ ചോദ്യം ചെയ്തേക്കാം

അതേസമയം, മയക്കുമരുന്ന് ഇടപാട് കേസിലെ ചില കന്നഡ അഭിനേതാക്കളെയും ഗായകരെയും ചോദ്യം ചെയ്യാൻ എൻസിബി ഒരുങ്ങുന്നതായാണ് വിവരം .ഒരു പ്രമുഖ ദക്ഷിണേന്ത്യൻ താരവുമായുള്ള സൗഹൃദമാണ് അനികക്ക് കന്നഡ ചലച്ചിത്രമേഖലയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അവസരമൊരുക്കിയത് . മൂന്ന് ഭാഷകളിൽ അഭിനയിക്കുന്ന നടന്റെ സഹപാഠിയായിരുന്നു ഇവരെന്നാണ് വിവരം .

 

You might also like

-