അപവാദം പ്രചാരണം ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളാണ് യൂട്യൂബ് ചാനലിലൂടെ എം.ജി ശ്രീകുമാറിന് എതിരെ വീഡിയോ പ്രചരിപ്പിച്ചത്.

0

തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ അപവാദപ്രചരണമുണ്ടായതെന്ന് എം ജി ശ്രീകുമാര്‍ പരാതിയില്‍ പറയുന്നു.

പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളാണ് യൂട്യൂബ് ചാനലിലൂടെ എം.ജി ശ്രീകുമാറിന് എതിരെ വീഡിയോ പ്രചരിപ്പിച്ചത്. മത്സരത്തിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് വിദ്യാർഥികൾ വീഡിയോയിൽ ആരോപിച്ചത്.സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് വിദ്യാർഥികൾ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ അഞ്ച് ലക്ഷത്തോളം പേര്‍ കണ്ടിരുന്നു. ഇതേ തുടർന്നാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക്‌ പരാതി നല്‍കിയത്.

You might also like

-