മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും,കൊച്ചി മെട്രോ തൈക്കൂടം മുതൽ പേട്ട വരെയുള്ള മെട്രോ സർവ്വീസ് ഇന്ന് ആരംഭിക്കും

കൊച്ചി മെട്രോ ഇന്ന് നിർണ്ണായക ഘട്ടം പിന്നിടുനതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

0

ഡൽഹി :രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ ലൈൻ മാത്രമാണ് പ്രവര്‍ത്തിക്കുക. യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുണ്ട്. കൊൽക്കത്ത ഒഴികെയുള്ള മിക്ക നഗരങ്ങളിലും മെട്രോ സർവീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സേവനം പുനരാരംഭിക്കാനുള്ള കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വലിയ മുന്നൊരുക്കങ്ങളോടെയാണ് സേവനം പുനരാരംഭിക്കുന്നത്. ഒരേസമയം 150 പേര്‍ക്ക് മാത്രമാണ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനാകുക. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ട്രാക്കിലിറങ്ങുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

സ്റ്റേഷനുകളും ട്രയിനുകളും പൂര്‍ണ്ണമായും അണുവിമുക്തമാക്കിയാകും സര്‍വീസുകള്‍. ഓരോ യാത്രക്ക് ശേഷവും കമ്പാര്‍ട്ടുമെന്‍റുകള്‍ അണുവിമുക്തമാക്കും. യാത്രക്കാരെയും പരിശോധിച്ച ശേഷം മാത്രമേ സ്റ്റേഷനിലേക്ക് കയറ്റി വിടൂ.

അതേസമയം കൊച്ചി മെട്രോ ഇന്ന് നിർണ്ണായക ഘട്ടം പിന്നിടുനതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാവുകയാണ്. തൈക്കൂടം മുതൽ പേട്ട വരെയുള്ള മെട്രോ സർവ്വീസ് ഇന്ന് ആരംഭിക്കും. സമയബന്ധിതമായി മെട്രോ ആദ്യഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞു. ഒന്നാം ഘട്ടത്തിൻ്റെ തുടർച്ചയായി മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടാനുള്ള പ്രവർത്തനത്തിനും തുടക്കമാവുകയാണ് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു

You might also like

-