“‘ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരുമാണ് കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരിക്കുന്നത്,” നടി ഖുശ്ബു കോൺഗ്രസ് വിട്ടു .ബി ജെ പി യിലേക്കോ ?

'ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരുമാണ് കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരിക്കുന്നത്, തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ പാർട്ടിയെ നിയന്ത്രിക്കുന്നവർ ഒതുക്കാൻ ശ്രമിക്കുകയാണ്.

0

ഡൽഹി : നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ഖുശ്ബു രാജി കൈമാറിയത്.ബി.ജെ.പിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് നടിയുടെ നടക്കിയ നീക്കം രാജിക്ക് പിന്നാലെ താരത്തെ എ.ഐ.സി.സി വക്‌താവ്‌ സ്‌ഥാനത്തുനിന്ന്‌ മാറ്റിയതായി കോൺഗ്രസ്സ് അറിയിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി ഖുശ്ബു അകല്‍ച്ചയിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിലെ അതൃപ്തിയും ഇതിനു കാരണമായിരുന്നു.

Khushboo Sundar resigns from Congress; says in letter to Congress President, “few elements seated at higher level within the party, people who’ve no connectivity with ground reality or public recognition are dictating terms”.

Image

Image
Khushbu Sundar dropped as AICC spokesperson with immediate effect: Congress (file pic)

“‘ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരുമാണ് കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരിക്കുന്നത്, തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ പാർട്ടിയെ നിയന്ത്രിക്കുന്നവർ ഒതുക്കാൻ ശ്രമിക്കുകയാണ്”. പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല ഞാൻ പാർട്ടിയിലേക്ക് കടന്നുവന്നത്.ഖുശ്‌ബു പറഞ്ഞു .ഏറെക്കാലത്തെ ആലോചനക്ക് ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുൽ ഗാന്ധിയോടും പാർട്ടിയിലെ മറ്റെല്ലാ സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു. കോൺഗ്രസിന്‍റെ വക്താവായും അംഗമായും രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിലെ എല്ലാവരോടുമുള്ള കടപ്പാടും അറിയിക്കുന്നു. ‘ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഖുശ്ബു പറഞ്ഞു.

2010ല്‍ ഡി.എം.കെ.യിലൂടെ ആയിരുന്നു ഖുശ്ബുവിന്‍റെ രാഷ്ട്രീയ പ്രവേശനം. ജനങ്ങളെ സേവിക്കാനും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ഖുശ്ബു ഡി.എം.കെയിലെത്തിയത്. 2014ല്‍ ഡി.എം.കെ വിട്ട് കോണ്‍ഗ്രസിലെത്തി. വീട്ടിലെത്തിയ പോലെ തോന്നുന്നുവെന്നും കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയൂ എന്നുമായിരുന്നു അന്ന് ഖുശ്ബുവിന്റ പ്രതികരണം.തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതപ്പെടുന്നത്. ഖുശ്ബു ഇന്നുച്ചയോടെ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകളെത്തിയിരുന്നു.

You might also like

-