ജന്മദിനത്തിൽ ഇടതുപ്രവേശനം ജോസ് വിഭാഗത്തിന്‍റെ ഇടത് പ്രവേശനം 9 ന് ?

സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. പാര്‍ട്ടിയുടെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റി യോഗവും അന്ന് ഓണ്‍ലൈനായി ചേരുന്നുണ്ട്.

0

തിരുവനന്തപുരം :യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനം കേരളാകോൺഗ്രസ്സിന്റെ ജന്മദിനത്തിൽ ഉണ്ടാകുമെന്ന്സൂചന . രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് ശേഷം പ്രഖ്യാപനം മതിയെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. വെള്ളിയാഴ്ചയാണ് കേരള കോണ്‍ഗ്രസിന്‍റെ ജന്മദിനം. സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. പാര്‍ട്ടിയുടെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റി യോഗവും അന്ന് ഓണ്‍ലൈനായി ചേരുന്നുണ്ട്. തദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ സംബന്ധിച്ച് സിപിഎമ്മുമായി ഇതിനോടകം ധാരണയിലെത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മൽസരിക്കാൻ ഉദ്ദേശിക്കുന്ന വാർഡുകളുടെ പട്ടിക കേരള കോൺഗ്രസ് സിപിഎമ്മിനു കൈമാറി.

കേരള കോൺഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ഘടകങ്ങൾക്ക് സിപിഎം നിർദേശം നൽകി. ജോസിന്‍റെ കൂട്ടരുടേയും മുന്നണി പ്രവേശനത്തിന് ആദ്യം എതിരുനിന്നിരുന്ന സിപിഐ ഇനി എതിരുനിൽക്കാൻ സാധ്യതയില്ല മുന്നണി സംബന്ധിച്ച് സംസ്ഥാന തലത്തിൽ ധാരണയായ ശേഷം മാത്രം പ്രാദേശിക തലത്തിൽ സഹകരണം മതിയെന്ന് സിപിഐ ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിർദേശം നൽകി. മുന്നണി പ്രവേശനം പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ജോസ് കെ. മാണി രാജ്യസഭാ സീറ്റ് രാജി വയ്ക്കുമെന്നും സൂചനയുണ്ട്. അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പിൽ കെ എം മാണിയുടെ തട്ടകമായ പാലസ്സിറ്റിൽ ജോസ് കെ മാണി മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്

You might also like

-