ഇന്ത്യ-ചൈന അതിര്‍ത്തിൽ അതീവ ജാഗ്രത ഇതു സാഹചര്യവും നേരിടാൻ സൈന്യം സുസജ്ജം

ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള സാഹസികതയ്ക്ക് പാകിസ്താൻ മുതിർന്നാൽ ശക്തമായ തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും ബിപിൻ റാവത്ത്

0

ഡൽഹി :ഇന്ത്യ-ചൈന അതിര്‍ത്തിലെ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദി ച്ചതായി വാർത്ത ഏജൻസി റിപ്പോർട് ചെയ്തു .എന്നാൽ ഇതു സംബന്ധിച്ച പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല . യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുടെ ആക്രമണം കൈകാര്യം ചെയ്യാൻ ഇന്ത്യൻ സൈന്യം സുസജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. എന്നാൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള സാഹസികതയ്ക്ക് പാകിസ്താൻ മുതിർന്നാൽ ശക്തമായ തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി

ഇതിനിടെ ലഡാക്കിലുള്ള കരസേന മേധാവി ജനറല്‍ എം എം നരവനെ സംഘര്‍ഷ മേഖലകളിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് സൈന്യം.വ്യോമസേന മേധാവിയും കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. ഇന്നലെയാണ് കരസേന മേധാവി ലഡാക്കിലെത്തിയത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും രണ്ട് തവണ ചൈന അതിര്‍ത്തി ലംഘിച്ചിരുന്നു. ഇന്ത്യ തന്ത്രപ്രധാന പോയിന്റുകളില്‍ കയറിയത് ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യ പിന്‍മാറണമെന്ന് കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ചൈന ആവശ്യപ്പെട്ടിരുന്നു. പിന്‍മാറ്റം ഇപ്പോള്‍ സാധ്യമല്ലെന്നും ആദ്യം ചൈന നേരത്തെയുള്ള ധാരണ പ്രകാരം സേനയെ പിന്‍വലിക്കണമെന്നും ഇന്ത്യ നിലപാടെടുത്തു

You might also like

-