കരിപ്പൂരില്‍ സ്വർണക്കടത്തു സംഘം ഡിആര്‍ഡിഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു

മിശ്രിത രൂപത്തിലുള്ള സ്വർണ്ണമാണ് വാഹനത്തില്‍ നിന്നും കണ്ടെടുത്തട്ടുള്ളത്

0

കരിപ്പുര്‍: വാഹന പരിശോധനക്കിടെ കരിപ്പൂരില്‍ ഡിആര്‍ഡിഐ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം. പരിശോധനയ്ക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതെറിപ്പിച്ചു. KL 16 R 5005 രജിസ്‌ട്രേഷനിലുളള ഇന്നോവ ക്രിസ്‌റ്റോ കാര്‍ ആണ് ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. മലപ്പുറം സ്വദേശി ഷീബയുടെ പേരിലുള്ള വാഹനത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട് കാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്

കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങിയ വാഹനം പരിശോധിക്കാനായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. ഐഡി കാര്‍ഡ് ചോദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇന്നോവ കാര്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ കാറിന് നിയന്ത്രണം തെറ്റി. സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചുനിന്നു. ഇതില്‍ നിന്നും ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഉദ്യോസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊട്ടുപിന്നെലെയെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ഡിആർഐ ഡ്രൈവർ നജീബ്, ഇന്‍റലിജൻസ് ഓഫീസർ ആൽബർട്ട് ജോർജ് എന്നിവർക്കാണ് പരിക്കേറ്റത് സംഭവത്തില്‍ ഊർങ്ങാട്ടിരി സ്വദേശി നിസാര്‍ പിടിയിലായി. മിശ്രിത രൂപത്തിലുള്ള സ്വർണ്ണമാണ് വാഹനത്തില്‍ നിന്നും കണ്ടെടുത്തട്ടുള്ളത്

You might also like

-