രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,657,379.കടന്നു ഉടൻ അമേരിക്കയെ മറികടന്നേക്കും

അമേരിക്കയിൽ മാത്രമാണ് ഇന്ത്യയേക്കാൾ കൂടുതൽ രോഗികളുള്ളത് അമേരിക്കയിൽ 6,636,247 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത് .മരണം 197,421

0

ഡൽഹി :രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,657,379.കടന്നു വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നും പ്രതിദിന വർധന ലക്ഷത്തിനടുക്കെയാണ് . പുതുതായി ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കണക്കുകളുണ്ട്. രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ കാല്‍ ലക്ഷത്തിനടുത്ത് രോഗികളുണ്ടായതോടെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. ആന്ധ്രയില്‍ 9,999 പേരും കര്‍ണാടകത്തിൽ 9,464, പേരും 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരാണ്.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഇപ്പോൾ രണ്ടാസ്ഥാനത്താണ് അമേരിക്കയിൽ മാത്രമാണ് ഇന്ത്യയേക്കാൾ കൂടുതൽ രോഗികളുള്ളത് അമേരിക്കയിൽ 6,636,247 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത് .മരണം 197,421

അതേസമയം കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 2988 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ 14 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 1326 പേര്‍ കൂടി രോഗമുക്തി നേടി. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്‌ച രോഗബാധ സ്ഥിരീകരിച്ചത്.

You might also like

-