മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.ചിരിച്ച് കൊണ്ട് പുറത്തിറങ്ങി

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമേ ഉണ്ടാകൂ. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ല. ആരും വേവലാതിപ്പെടേണ്ട, സത്യം സത്യമല്ലാതാവില്ലെന്നും ജലീല്‍ അറിയിച്ചു

0

കൊച്ചി: നയതന്ത്രബഗ്‌ജിൽ ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കൊച്ചി എൻ ഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.ചിരിച്ച് കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറിൽ പുറത്തേക്ക് പോയി.വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.പുറത്ത് പ്രതിഷേധം തുടരുകയാണ്. എട്ട് മണിക്കൂറ്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി പുറത്തിറങ്ങിയത്. അദ്ദേഹം തിരുവനന്തപുരത്തേക്കാണ് മടങ്ങുന്നതെന്നാണ് സൂചന. ഇന്ന് മന്ത്രിയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചശേഷമാകും കൂടുതൽ നടപടികളിലേക്ക് എൻഐഎ കടക്കുക.

“പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമേ ഉണ്ടാകൂ. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ല. ആരും വേവലാതിപ്പെടേണ്ട, സത്യം സത്യമല്ലാതാവില്ലെന്നും” ജലീല്‍ അറിയിച്ചു

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എൻഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്. എന്‍ഐഎ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും വരും മുമ്പ്, രാവിലെ ആറുമണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ രഹസ്യ നീക്കം പാളി. ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസിൽ എത്തിയത്.നയതന്ത്ര ബാഗിലൂടെ മതഗ്രന്ധങ്ങൾ കൊണ്ടുവന്നതിന്‍റെ മറവിൽ, രാജ്യാന്തര കളളക്കടത്തെന്ന സംശയത്തിലാണ് മന്ത്രി കെ ടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യുന്നത്. വിതരണത്തിനായി ഖുറാൻ കൈപ്പറ്റിയ മന്ത്രിക്ക് കളളക്കടത്തിനേപ്പറ്റി അറിവുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നു.

You might also like

-