ബ്ളാക്ക് പാന്തറിലെ നായകൻ ചാഡ്വിക്ക് ബോസ്മാൻഅന്തരിച്ചു

2016-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിലൂടെയാണ് ചാഡ് വിക്ക് ബ്ളാക്ക് പാന്തറായി ആദ്യം വേഷമിടുന്നത്

0

ലോസ് ആഞ്ചലസ് : – സുപ്രസിദ്ധ ഹോളിവുഡ് താരവും ബ്ളാക്ക് പാന്തറിലെ നായകനുമായിരുന്ന ചാഡ് വിക്ക് ബോസ്മാൻ അന്തരിച്ചതായി ആഗസ്റ്റ് 29 വെള്ളിയാഴ്ച ബോഡ് മാന്റെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു.നാലു വർഷമായി കോളൻ അർബുദ രോഗത്തോടു പടപൊരുതിയ ശേഷമാണ് ചാഡ് വിക്ക് മരണത്തിന് കീഴടങ്ങിയത്. ഭാര്യയും കുടുംബാംഗങ്ങളും സമീപത്തു നിൽക്കെ ശാന്തമായാണ് അദ്ദേഹം മരണത്തെ അഭിമുഖീകരിച്ചത്.

2016-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിലൂടെയാണ് ചാഡ് വിക്ക് ബ്ളാക്ക് പാന്തറായി ആദ്യം വേഷമിടുന്നത്. 2018 – ൽ ബ്ളാക്ക് പാന്തർ മുഴുനീള ചിത്രമായി മാറി. കാൻസർ രോഗബാധിതനായി കീമൊ തെറപ്പിയും റേഡിയേഷനും ഓപ്പറേഷനും വിധേയനായി ക്കൊണ്ടിരുന്ന അവസാന 4 വർഷമാണ് ചാഡ് വിക്കിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ പുറത്തിറങ്ങിയത്.
മാർഷൽ , അവഞ്ചേഴ്സ് , ഇൻഫിനിറ്റി വാർ, തുടങ്ങിയ ചിത്രങ്ങളും ബ്ളാക്ക് പാന്തറായി അപാര അഭിനയമാണ് കാഴ്ചവച്ചത്. ബ്ളാക്ക് പ പാന്തറിനു മുമ്പ് 2008 മുതൽ നിരവധി സിനിമകളിൽ അഭിനയിച്ച ചാഡ് വി ക്ക് 2013-ലെ 42 എന്ന സിനിമയിലൂടെയാണ് ഹോളിവുഡിൽ ശ്രദ്ധേയനാകുന്നത്

സൗത്ത് കരോളിനായിൽ ജനിച്ചു ഹൊവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. പിന്നീട് സിനിമാ രംഗത്തേയ്ക്ക് കടന്നുവന്നു.
ഏറ്റവും നല്ല സൂപ്പർ ഹിറോ ചിത്രമെന്ന നിലയിൽ ബ്ളാക്ക് പാന്തറിനാണ് ഓസ്കർ നോമിനേഷൻ ലഭിച്ചത്.സുപ്രസിദ്ധ ഗായിക ടെയ്ലർ സിമോൻ ലെഡ്വാർഡ് ആണ് ചാഡ് വിക്കിന്റെ സഹധർമ്മിണി. ചാഡ് വിക്കിന്റെ മരണം ഹോളിവുഡിന് തീരാ നഷ്ടമാണ് … വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് അനശ്വര നടന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ട്വിറ്ററിൽ കുറിച്ചു

You might also like

-