യുവതികൾ സന്നിധാനത്തിനരികെ …. കനകദുര്‍ഗ്ഗയു ബിന്ദുവും മലകയറുന്നു യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം

യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലുംദർശനം നടത്താതെ മടങ്ങില്ലെന്ന് യുവതികൾ പറഞ്ഞു ഇവിടേ എത്രദിവസ്സം ഇരിക്കേണ്ടിവന്നാലും തങ്ങൾ ദർശന നടത്താതെ പിന്നോട്ടില്ല വിശ്വാസത്തിന്റെ പേരിൽ മാത്രമല്ല വ്രതമെടുത്ത് തങ്ങൾ എത്തിയിട്ടുള്ളതെന്നും ആദിവാസികളുടെയും ദളിതരുടെയും ശബരിമലയിലുള്ള അവകാശ സംരകഷണത്തിനുകൂടിയാണ് തങ്ങൾ എത്തിയിട്ടുള്ളതെന്നും യുവതികൾ മാധ്യമങ്ങളോടറിയിച്ചു

0

സന്നിധാനം /: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും പ്രധിക്ഷേധം വകവെക്കാതെ സന്നിധാനത്തോടടുക്കുന്നു . പ്രതിക്ഷേധം വകവെക്കാതെ സംന്ധനത്തിനടുത്തെത്തിയ ഇവർക്ക് പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട് യുവതികൾ നട ചവിട്ടിയാൽ നടയടച്ചിടാൻ മേൽ ശാന്തിക്ക് പന്തളം കൊട്ടാരം നിർദ്ദേശം നൽകി പോലീസ് പലതവണ കാര്യങ്ങൾ പറഞ്ഞു. യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലുംദർശനം നടത്താതെ മടങ്ങില്ലെന്ന് യുവതികൾ പറഞ്ഞു ഇവിടേ എത്രദിവസ്സം ഇരിക്കേണ്ടിവന്നാലും തങ്ങൾ ദർശന നടത്താതെ പിന്നോട്ടില്ല വിശ്വാസത്തിന്റെ പേരിൽ മാത്രമല്ല വ്രതമെടുത്ത് തങ്ങൾ എത്തിയിട്ടുള്ളതെന്നും ആദിവാസികളുടെയും ദളിതരുടെയും ശബരിമലയിലുള്ള അവകാശ സംരകഷണത്തിനുകൂടിയാണ് തങ്ങൾ എത്തിയിട്ടുള്ളതെന്നും യുവതികൾ മാധ്യമങ്ങളോടറിയിച്ചു
.ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുന്നത്. അതേസമയം, കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയിലാണ് രണ്ട് യുവതികളും മല കയറുന്നത്.

കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ബിന്ദുവും കനകദുര്‍ഗ്ഗയും. 42 ഉം 44 ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.

അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും യുവതികള്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

You might also like

-