ബിജെപി എം എല്‍ എ ,എ ടി. രാജാ സിങ് പാര്‍ട്ടി വിട്ടു, ഗോക്കളെ സംരക്ഷിക്കാനാണെന്ന് പ്രഖ്യാപനം

പാർട്ടിവിട്ടിട്ട എം എൽ എ യു സംഘവും ബക്രീദിനോടനുബന്ധിച്ച വ്യപമായി അക്രമം അഴിച്ചുവിട്ടേക്കുമെന്നു പോലീസിനെ വിവരം ലഭിച്ചുട്ടുണ്ട്

0

ഹൈദ്രബാദ് :ഗോവധത്തിനെതിരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപി നേതാവ്. ഹൈദരാബാദ് ബിജെപി എംഎല്‍എ ടി. രാജാ സിങ് ആണ് ഗോവധം നടത്തുന്നതിനെതിരെ പ്രതികരിക്കുന്നതിനായി പാര്‍ട്ടി സ്ഥാനം രാജിവെച്ചത്.
ഹിന്ദു വാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകനായ രാജാ സിങ് ബക്രീദിനോടനുബന്ധിച്ച് മൂവായിരത്തോളം പശുക്കള്‍ കൊല്ലപ്പെടുമെന്നും, ഇതിനെതിരെ പ്രതികരിക്കാനാണ് രാജിവെക്കുന്നതെന്നും പ്രഖ്യാപിച്ചിരുന്നു.ഗോവധം നടത്തുന്നവര്‍ക്ക് എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ബാധിക്കരുതെന്നു കരുതിയാണ് രാജി സമര്‍പ്പിച്ചത് എന്നാണ് രാജാ സിങിന്റെ നിലപാട്.
ഗോവധത്തിന് എതിരെയുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകനെന്ന രീതിയില്‍ പാര്‍ട്ടിയെ ബാധിക്കും, തന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ബാധിക്കാന്‍ ആഗ്രഹിക്കുന്നില്ല രാജാ സിങ് പറഞ്ഞു. വിവാദ പ്രസ്താവനകളുമായി പലതവണ രംഗത്തു വന്നിട്ടുള്ള നേതാവാണ് രാജാ സിങ്. തന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ബാധിക്കരുതെന്നു പ്രഖ്യാപിച്ച് നേരത്തെയും ഇയാള്‍ രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അതേസമയയം പാർട്ടിവിട്ടിട്ട എം എൽ എ യു സംഘവും ബക്രീദിനോടനുബന്ധിച്ച വ്യപമായി അക്രമം അഴിച്ചുവിട്ടേക്കുമെന്നു പോലീസിനെ വിവരം ലഭിച്ചുട്ടുണ്ട്

You might also like

-