താമര വിരിയിക്കാൻ ബി ജെ പി യുടെ താരപട ക്യാമ്പയിൻ കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും വരും ദിവസങ്ങളിൽ കേരളത്തിൽ പ്രചരണത്തിനെത്തുന്നുണ്ട്

0

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ തെര‍ഞ്ഞെടുപ്പ് കണ്‍വഷനുകളിൽ ബിപ്ലവ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും വരും ദിവസങ്ങളിൽ കേരളത്തിൽ പ്രചരണത്തിനെത്തുന്നുണ്ട്.കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ സുരേന്ദ്രൻ ഹെലികോപ്ടറില്‍ എത്തിയാണ് പ്രചാരണം ആരംഭിച്ചത്.പ്രചാരണത്തില്‍ ഒരു ചുവട് മുന്നില്‍ നില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെനീഷ് കുമാര്‍ നാമനിര്‍ദേശം നല്‍കിയ ദിവസമാണ് മറ്റ് രണ്ട് എതിരാളികളും പ്രചാരണം ആരംഭിച്ചത്. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തി മാസ് എന്‍ട്രിയോടെ തുടക്കമിട്ട കെ സുരേന്ദ്രന്‍ റോഡ് ഷോ നടത്തിയാണ് പ്രചാരണം ആരംഭിച്ചത്.രണ്ട് ദിവസം ഇടവിട്ട് മഞ്ചേശ്വരത്ത് നിന്നും കോന്നിയിലെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനാണ് കെ സുരേന്ദ്രന്‍ ശ്രമിക്കുക.

അതേസമയം തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യും. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ന്യൂമോണിയയുടെ ലക്ഷണങ്ങളെ തുടർന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്

You might also like

-