നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്‍റെ വാഹനം തടഞ്ഞു

രാത്രി ഒന്‍പതരയോടെ നേമം സ്റ്റുഡിയോ റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷജീറിന് പരിക്കേറ്റു. പൊലീസ് എത്തി പ്രവർത്തകരെ മാറ്റി.

0

തിരുവനന്തപുരം :നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്‍റെ വാഹനം തടഞ്ഞു. മുരളീധരൻ വീടുകൾ കയറി പണം നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രി ഒന്‍പതരയോടെ നേമം സ്റ്റുഡിയോ റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷജീറിന് പരിക്കേറ്റു. പൊലീസ് എത്തി പ്രവർത്തകരെ മാറ്റി. ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. പരാജയഭീതി കൊണ്ടാണ് ബിജെപി-ആര്‍എസ്എസ് പ്രവർത്തകർ ആക്രമിച്ചതെന്ന് കെ. മുരളീധരൻ പറഞ്ഞു. നേമത്തെ വോട്ടർമാർ മറുപടി നൽകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

നിശബ്ദ പ്രചാരണത്തിന്‍റെ ഭാഗമായി കെ. മുരളീധരന്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രിയില്‍ രഹസ്യമായി പണം നല്‍കാന്‍ എത്തിയെന്നാരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ട്. തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷജീറിന്‍റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

You might also like

-