ഇന്ത്യയിൽ പക്ഷിപ്പനി മനുക്ഷ്യരിൽ സ്ഥികരിച്ചു .പക്ഷിപനി ബാധിച്ച് 1 വയസുള്ള കുട്ടി മരിച്ചു

രാജ്യത്ത് എച്ച്5എന്‍1 മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ജാഗ്രത വേണമെന്നാണ് കേന്ദ്ര നിർദേശം

0

ഡൽഹി :രാജ്യത്ത് പക്ഷിപനി ബാധിച്ച് ഒരാൾ മരിച്ചു ഡൽഹിയിലാണ് പക്ഷിപനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് ഡൽഹി എയിംസിൽ മരണമടത്തത്. എച്ച് 5എൻ1 പനി ബാധിച്ച് ജൂലൈ 2 നാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികത്സിച്ച ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. എച്ച്5എന്‍1 വൈറസാണ് കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് എച്ച്5എന്‍1 മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ജാഗ്രത വേണമെന്നാണ് കേന്ദ്ര നിർദേശം. അതേസമയം, കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഈ വര്‍ഷം തുടക്കത്തില്‍ ഹരിയാനയില്‍ പക്ഷികള്‍ക്കിടയില്‍ എച്ച്5എന്‍8 എന്ന വകഭേദം മൂലമുള്ള പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നിരുന്നു. ഈ വകഭേദം മനുഷ്യരിലേക്ക് പടരാനും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യതയില്ലെന്നായിരുന്നു ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നത്. പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വിരളമാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. എന്നാല്‍, രോഗം ബാധിച്ചാല്‍ 60 ശതമാനമാണ് മരണസാധ്യതയെന്നതാണ് പക്ഷിപ്പനിയെ ഗുരുതരമാക്കുന്നത്.

കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.

You might also like

-