“തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു” ബിനീഷ് കോടിയേരി ജയിൽ മോചിതനായി

വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവ് പരപ്പന അഗ്രഹാര ജയിലില്‍ എത്തിച്ചതിന് ശേഷം എട്ടുമണിയോട് കൂടിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബിനീഷ് പുറത്തിറങ്ങിയത്.

0

ബം​ഗളൂരു | ലഹരികടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് . സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും അനഭിമതരായവരെ ഏതു വിധമാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റെന്നും ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും ബിനീഷ്കോടിയേരി പറഞ്ഞു .വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവ് പരപ്പന അഗ്രഹാര ജയിലില്‍ എത്തിച്ചതിന് ശേഷം എട്ടുമണിയോട് കൂടിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബിനീഷ് പുറത്തിറങ്ങിയത്.

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ട് ബിനീഷിന് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം അടക്കമായിരുന്നു ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്ത് ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു . ഒരു കൊല്ലത്തിലധികം ജയിലില്‍ കിടത്തിയിട്ടും കളളപണക്കേസില്‍ ബിനീഷിനെ ബന്ധിപ്പിക്കാന്‍ യാതൊരു തെളിവും ഹാജരാക്കാന്‍ ഇതുവരെ ഇഡിക്ക് ക‍ഴിഞ്ഞിട്ടില്ല.

You might also like

-