ലോക്ക് ഡൗണിൽ മസിലിടിഞ്ഞു ജിംനേഷ്യങ്ങൾ 

വൻ വിലക്ക് വാങ്ങിയ ഉപകരണങ്ങൾ  തുരുമ്പെടുത്തു നശിക്കുന്നത് ജിമ്മുകൾ അടച്ചുപൂട്ടപ്പെട്ടപ്പോൾ വർക്ക് ഔട്ട്  നടക്കാത്തതിനാൽ  മസിലിടിഞ്ഞു പോയ ദുഃഖമാണ് സൗന്ദര്യാ പ്രേമികൾക്ക്  പങ്കുവക്കുവാനുള്ളത്

0

ഇടുക്കി :ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം അടച്ചതോടെ വാൻ പ്രതിസന്ധിയിലായിരിക്കയാണ്  സംസ്ഥാനത്തെ ശരീരസൗന്ദര്യാവർധകരായ ജിം ഉടമകളും  ശരീര സൗന്ദര്യപ്രേമികളും   ഉടമകൾക്ക്  വൻ വിലക്ക് വാങ്ങിയ ഉപകരണങ്ങൾ  തുരുമ്പെടുത്തു നശിക്കുന്നത് ജിമ്മുകൾ അടച്ചുപൂട്ടപ്പെട്ടപ്പോൾ വർക്ക് ഔട്ട്  നടക്കാത്തതിനാൽ  മസിലിടിഞ്ഞു പോയ ദുഃഖമാണ് സൗന്ദര്യാ പ്രേമികൾക്ക്  പങ്കുവക്കുവാനുള്ളത്  പല ജിം  ഉടമകളും പ്രതിസന്ധിയിൽ. വാടകപോലും നൽകാനാവാതെ വന്നതോടെ പല ജിംനേഷ്യങ്ങളും എന്നത്തേക്കുമായി അടച്ചു പൂട്ടി. വിവിധ മേഖലകളിൽ സഹായം നൽകുമ്പോഴും സർക്കാർ തങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ജിം ഉടമകളുടെ പരാതി.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കഴിഞ്ഞ 13 മുതലാണ് സംസ്ഥാനത്തെ ജിമ്മുകളും ഫിറ്റനെസ് സെന്റെറുകളും അടച്ചിട്ടത്. ലോക്ക് ഡൗൺ തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇവയ്ക്ക് പ്രവർത്താനാനുമതി ലഭിക്കാത്തതും സർക്കാർ തലത്തിൽ സഹായങ്ങളൊന്നും ലഭ്യമാകാത്തതുമാണ് നിലവിൽ ഉടമകളെ അലട്ടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് 80 ശതമാനം ജിമ്മുകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. നിലവിൽ വാടക പോലും നൽകാനാകാത്ത അവസ്ഥയിലാണ് ഉടമകൾ.

ജിമ്മുകൾ അടച്ചതോടെ ശരീര സൗന്ദര്യ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന യുവാക്കളും ആശങ്കയിലാണ്.ലോക്ക് ഡൗൺ തീരാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ സർക്കാർ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ജിം ഉടമകൾ.

You might also like

-