പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍

‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ക്ലബ് ബാര്‍ മാനായി വര്‍ക്ക് ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പുറക് വശത്തായി നില്‍ക്കുകയായിരുന്നു പള്‍സര്‍ സുനി.

0

കൊച്ചി | പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു. നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത് .കേസിൽ പോലീസ് നടത്തിയിട്ടുള്ള വഴിവിട്ട നടപടിക്രമങ്ങളിലേക്ക് വിരചൂണ്ടുന്നതാണ് വെളിപ്പെടുത്തൽ . ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലൊക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.

‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ക്ലബ് ബാര്‍ മാനായി വര്‍ക്ക് ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പുറക് വശത്തായി നില്‍ക്കുകയായിരുന്നു പള്‍സര്‍ സുനി.
‘ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ദിലീപേട്ടനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോള്‍ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. എഡിറ്റോ ഒന്നും ചെയ്തിട്ടില്ല. അന്ന് ഫോട്ടോയെടുത്ത് ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. സിഐ സാറിനാണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും താനായിട്ട് നടത്തിയിട്ടില്ല. എന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ല.

പത്രത്തിലൊക്കെ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് ഞാനെടുത്ത ഫോട്ടോയിലും കണ്ടപ്പോള്‍ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോധ്യപ്പെട്ടതാണ്’.ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത്. ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് താന്‍ ചോദിച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നുമായിരുന്നു ശ്രീലേഖയുടെ വാക്കുകള്‍.

You might also like

-