കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; വത്തിക്കാന്‍ പ്രതിനിധിയുടെഅനുമതിയില്ലാതെ  മൊഴിയെടുക്കാൽ ഇന്ത്യൻ സംഘത്തെ എംബസി ഉദ്യോഗസ്ഥര്‍ തടഞ്ഞു

നയതന്ത്ര ഉദ്യേഗസ്ഥനായ വത്തിക്കാന്‍ പ്രതിനിധിയെ കാണാന്‍ പോകുമ്പോള്‍ ആവശ്യമായ ഗൃഹപാഠം ചെയാത്ത പൊലീസ് നടപടി കാരണം ഇനി തിങ്കളാഴ്ച്ച മാത്രമേ മൊഴി രേഖപ്പെടുത്താന്‍ സാധിക്കൂ

0

ഡൽഹി :കത്തോലിക്കാ സഭയുടെ ജലഡര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അന്വേഷണസംഘത്തെ എംബസിയിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മുന്‍കൂട്ടി അനുമതി തേടാതെ വന്നതാണ് അന്വേഷണസംഘത്തിന് വിനയായത്. ഇതേ തുടര്‍ന്ന് വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴി തിങ്കളാഴ്ച്ച രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

വത്തിക്കാന്‍ എംബസിയിലെ ഉദ്യോഗസ്ഥരാണ് അനുമതിയില്ലാത്തത് കാരണം മടങ്ങിപോകാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയത്. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനുമതി വാങ്ങാതെ മൊഴിയെടുക്കാന്‍ പോയത്. എംബിസിയുടെ ഗേറ്റിന് മുന്നില്‍ വച്ചാണ് അന്വേഷണ സംഘത്തെ ഉദ്യേഗസ്ഥര്‍ തടഞ്ഞത്.
നയതന്ത്ര ഉദ്യേഗസ്ഥനായ വത്തിക്കാന്‍ പ്രതിനിധിയെ കാണാന്‍ പോകുമ്പോള്‍ ആവശ്യമായ ഗൃഹപാഠം ചെയാത്ത പൊലീസ് നടപടി കാരണം ഇനി തിങ്കളാഴ്ച്ച മാത്രമേ മൊഴി രേഖപ്പെടുത്താന്‍ സാധിക്കൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ എംബസി അവധിയാണ്. ഇതും അന്വേഷിക്കാതെയാണ് പൊലീസ് സംഘം ഇന്ന് മൊഴിയെടുക്കാന്‍ പോയത്. ഇനി തിങ്കളാഴ്ച്ച റിസപ്ഷനില്‍ വിളിച്ച് മുന്‍കൂര്‍ അനുമതി തേടിയ ശേഷം മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

You might also like

-