കന്യസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യൽ പൂർത്തിയായി അറസ്റ്റില്ല തനിക്കെതിരെയുള്ള പരാതി ദുരുദ്ദേശത്തോടെയാണ് ഫ്രാങ്കോ മുളക്കൽ

കന്യസ്ത്രീ തന്നെ പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസ്സം 2014 മെയ്6 കന്യസ്ത്രീയുടെ വീട്ടിലനടന്ന ആഘോഷ പരിപാടിയിൽ കന്യസ്ത്രീകൊപ്പം ബിഷപ്പ് പങ്കെടുത്ത വിഡിയോയും കന്യസ്ത്രീയും ബിഷപ്പ് തമ്മിൽ നടന്നിട്ടുള്ള ഫോൺ മൊബൈൽ ഫോൺ സംഭാഷണങ്ങളുടെ രേഖകളും മറ്റു തെളിവുകളും ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയിരുന്നു

0

കൊച്ചി : കന്യസ്ത്രീ നൽകിയ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഏഴുമണിക്കൂർ ചോദ്യം ചെയ്തു . രാവിലെ 11 മണിക്കാണ് തൃപ്പുണിത്തറയിലെ ക്രൈം ബ്രാഞ്ച് ഹൈ ടെക് ഓഫീസിൽ എത്തിയിരുന്നു തുടർന്ന്7 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ . ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവിധ തെളുവുകൾ ബിഷപ്പ് അനേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി കന്യസ്ത്രീ തന്നെ പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസ്സം 2014 മെയ്6 കന്യസ്ത്രീയുടെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീ നൽകിയ തെളിവുകളിൽ ചിലത് എഡിറ്റ് ചെയ്തുണ്ടാക്കിയതെന്ന് ബിഷപ്പ് മൊഴി നല്‍കിയെന്നാണ് വിവരം. കോടനാട് നടന്ന സ്വകാര്യ ചടങ്ങിന്‍റെ മുഴുവൻ വീഡിയോയും ഹാജരാക്കി. പരാതിക്കാരിയായ കന്യാസ്ത്രിക്കൊപ്പം ബിഷപ്പ് പങ്കെടുത്ത ചടങ്ങിന്റെ മുഴുവൻ ദൃശ്യങ്ങളുമുള്ള സിഡിയാണ് ഹാജരാക്കിയത്.

കന്യാസ്ത്രീ ഭാവവ്യത്യാസമില്ലാതെയാണ് ഇടപഴകുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇതിന് തലേന്നാണ് ബിഷപ്പ് പീഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ മൊഴി. പീഡനത്തിനിരയായ കന്യാസ്ത്രീ ഇത്തരത്തിൽ ഇടപെടുമോയെന്ന് ബിഷപ്പ് പൊലീസിനോട് പറഞ്ഞു. കന്യാസ്ത്രിയുമായുള്ള മൊബൈൽ സന്ദേശങ്ങളുടെ പൂർണ പകർപ്പും ബിഷപ്പ് ഹാജരാക്കി

കന്യസ്ത്രീയും ബിഷപ്പ് തമ്മിൽ നടന്നിട്ടുള്ള ഫോൺ മൊബൈൽ ഫോൺ സംഭാഷണങ്ങളുടെ രേഖകളും മറ്റു തെളിവുകളും ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയിരുന്നു . ബിഷപ്പിനോട് പോലീസ് മുൻകൂട്ടി തയ്യാറാക്കിയ104ചോദ്യങ്ങളാണ് എന്ന് ചോദിച്ചത് . പീഡന പരാതിക്കു പിന്നില്‍ ദുരുദ്ദേശ്യമാണുള്ളത്. ചോദ്യാവലി പ്രകാരം തന്നെ മറുപടി വേണമെന്ന് ബിഷപിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 6.30നാണ് പുറത്തിറങ്ങിയത്. കോട്ടയം എസ്പി ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ.സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്യ്തത്.പോലീസിന്റെ ചോദ്യങ്ങളോട് ബിഷപ് സഹകരിച്ചതായി ചോദ്യം ചെയ്യലിന് ശേഷം കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു ” ചോദ്യ എം ചെയ്യൽ പൂർത്തിയായിട്ടില്ല നാളെ പതിനൊന്ന് മണിക്ക് ബിഷപ്പിനോട് വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട് . ചോദ്യം ചെയ്യൽ പുർത്തിയായി മാത്രമേ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കും.

ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലില്‍ എത്തും. തുടര്‍ന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ മൂന്നാം ഘട്ടത്തില്‍ രണ്ടാം ഘട്ടത്തിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളുള്ള മുറിയലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മുറിയിൽ അ‍ഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂ‍‍ർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ചോദ്യം ചെയ്യല്‍ പൂര്‍ണമായും ചിത്രീകരിക്കും. ചോദ്യം ചെയ്യല്‍ തത്സമയം മേലുദ്യോസ്ഥര്‍ക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

You might also like

-