ചപ്പാത്തിയിൽ വിഷംകലർത്തിനൽകി , ജഡ്ജിയും മകനും മരിച്ചു , ആറ് പേർ അറസ്റ്റിൽ

ഛിന്ദ്വാരയില്‍ എന്‍ജിഒ പ്രവർത്തകയായ സന്ധ്യ സിങ് എന്ന 45കാരിയാണ് വിഷം കലര്‍ന്ന ഗോതമ്പ് മാവ് ജഡ്ജിയുടെ കുടുംബത്തിന് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ ഐശ്വര്യത്തിനായി പൂജിച്ചത് എന്ന് പറഞ്ഞാണ് ​ഗോതമ്പ് മാവ് നൽകിയത്.

0

ഭോപ്പാൽ :ദുര്മന്ത്രവാദത്തിന് ഇരയായി ന്യായാധിപനും മകനും മരിച്ചു മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും മകനുമാണ് മരിച്ചത്. വിഷം കലർന്ന ചപ്പാത്തി കഴിച്ചതാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയും സ്ത്രീയും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു.ഛിന്ദ്വാരയില്‍ എന്‍ജിഒ പ്രവർത്തകയായ സന്ധ്യ സിങ് എന്ന 45കാരിയാണ് വിഷം കലര്‍ന്ന ഗോതമ്പ് മാവ് ജഡ്ജിയുടെ കുടുംബത്തിന് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ ഐശ്വര്യത്തിനായി പൂജിച്ചത് എന്ന് പറഞ്ഞാണ് ​ഗോതമ്പ് മാവ് നൽകിയത്. ജൂലൈ 20ന് ഈ മാവ് കൊണ്ട് പാകം ചെയ്ത ചപ്പാത്തിയാണ് ജഡ്ജിയും രണ്ട് മക്കളും കഴിച്ചത്. ജഡ്ജിയുടെ ഭാര്യയാകട്ടെ അരി കൊണ്ടുള്ള ഭക്ഷണവും.

ചപ്പാത്തി കഴിച്ചതിന് പിന്നാലെ ജഡ്ജിയും മക്കളും ഛർദിക്കാൻ തുടങ്ങി. ആരോ​ഗ്യം മോശമായതോടെ ജൂലൈ 23നാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 25ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൂത്ത മകന്‍ അന്ന് തന്നെ മരിച്ചു. ജഡ്ജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇളയ മകന്റെ ആരോഗ്യനില തൃപ്തികരമാണ്.

ജഡ്ജിയെയും കുടുംബത്തെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ധ്യ സിങ് വിഷം കലർന്ന ​ഗോതമ്പ് മാവ് നൽകിയതെന്ന് എസ്പി സിമാല പ്രസാദ് പറഞ്ഞു. സന്ധ്യയും ജഡ്ജിയും സുഹൃത്തുക്കളായിരുന്നു. ജഡ്ജിയുടെ കുടുംബം ജഡ്ജിക്കൊപ്പം താമസിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ നാല് മാസമായി സന്ധ്യക്ക് ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ നിരാശയായി ജഡ്ജിയെയും കുടുംബത്തെയും വകവരുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു സന്ധ്യ. പൂജിച്ച ​ഗോതമ്പ് മാവ് പാകം ചെയ്ത് കഴിച്ചാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് പറഞ്ഞാണ് സന്ധ്യ ജഡ്ജിക്ക് വിഷം കലർത്തിയ ​ഗോതമ്പ് നൽകിയതെന്നും എസ്പി പറഞ്ഞു.സന്ധ്യയെയും ഡ്രൈവർ സഞ്ജുവിനെയുമാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ​ഗുഢാലോചനയിൽ പങ്കാളികളായ ദേവിലാൽ, മുബിൻ ഖാൻ, കമൽ എന്നിവരെയും പിന്നാലെ പിടികൂടി. ഒളിവിലായിരുന്ന മന്ത്രവാദി ബാബാ രംദയാലിനെയും സംഭവത്തിൽ അറസ്റ്റ് ചെയ്തു.

You might also like

-