ബെ​യ്റൂ​ട്ട് സ്ഫോ​ടനം ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ ഡി​യാ​ബ് രാ​ജി​വ​ച്ചു

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജി പ്ര​ഖ്യാ​പ​നം

0

ബെ​യ്റൂ​ട്ട്: ബെ​യ്റൂ​ട്ട് സ്ഫോ​ട​ന​ത്തെ​ച്ചൊ​ല്ലി രാ​ജ്യ​ത്ത് ജ​ന​രോ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ ഡി​യാ​ബ് രാ​ജി​വ​ച്ചു. നി​ര​വ​ധി മ​ന്ത്രി​മാ​രും രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ചു.തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും വ​രെ ഇ​നി കാ​വ​ൽ ഭ​ര​ണ​മാ​യി​രി​ക്കും തു​ട​രു​ക.

രാ​ജ്യ​ത്തി​നു വേ​ണ്ടി ഇ​നി ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും ഹ​സ​ൻ ഡി​യാ​ബ് പ​റ​ഞ്ഞു. 159 പേർ കൊല്ലപ്പെട്ട ബെ​യ്റൂ​ട്ട് സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ ല​ബ​നീ​സ് ജ​ന​ത ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം.

You might also like

-