ബംഗളുരുവിൽ സംഘർഷം രണ്ടുപേർ മരിച്ചു .100 ലേറെപ്പേർ അറസ്റ്റിൽ

കോൺഗ്രസ്‌ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീൻ ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

0

Kamal Pant, IPS
With regard to incidents in DJ Halli, accused Naveen arrested for posting derogatory posts.. also total 110 accused arrested for arson, stone pelting and assault on police. APPEAL TO ALL TO COOPERATE WITH POLICE TO MAINTAIN PEACE.
ബെംഗളൂരു :ബെംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് വെടിവയ്പ്പിൽ 2 മരണം. ഒരാൾക്ക് പരുക്കേറ്റു. സംഭവത്തിൽ അഡീഷണൽ കമീഷണറടക്കം 60തോളം പോലീസുകാർക്കും പരുക്കുണ്ട്. പുലികേശ നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. എം.എൽ.എയുടെ ബന്ധു സമൂഹമാധ്യമത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് സംഭവം. 110 പേര്‍ അറസ്റ്റിലായി.
ANI
Congress MLA Srinivas Murthy’s residence in Bengaluru vandalised, allegedly over an inciting social media post by his nephew. Karnataka Home Minister says, “Issue to be probed but vandalism is not the solution. Additional forces deployed. Action will be taken against miscreants.”

എംഎല്‍എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. വാഹനങ്ങള്‍ കത്തിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ നവീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിജെ ഹള്ളി, കെജി ഹള്ളി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 110 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യര്‍ഥിച്ചു.

You might also like

-