ബെവ് ക്യു’ ആപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ അഴിമതി ചെന്നിത്തല

ബെവ് ക്യു’ ആപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റി നിര്‍ത്തി അഴിമതിക്ക് കളമൊരുക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

0

തിരുവനന്തപുരം :‘ബെവ് ക്യു’ ആപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റി നിര്‍ത്തി അഴിമതിക്ക് കളമൊരുക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐടി മിഷനോ സി ഡിറ്റിനോ എളുപ്പത്തിൽ ചെയ്യാൻ കഴിയുമായിരുന്ന ആപ്പാണിത്. മൊബൈൽ ആപ്പ് ഉണ്ടാക്കാൻ അനുവാദം നൽകിയത് മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികര്‍ക്കാണെന്നും ചെന്നിത്തല ആരോപിച്ചു.

ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താൻ സർക്കാർ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിക്ക് മുന്‍പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
സർക്കാർ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണം. സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട കാര്യമെന്ത്? അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫെയർ കോഡിനെ മാറ്റി ഐടി മിഷനെ ഏൽപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.സ്പ്രിങ്ക്ളർ ഡാറ്റ നശിപ്പിച്ചെന്ന വിശദീകരണം വിശ്വസനീയമല്ല. ഡാറ്റ നശിപ്പിച്ചു എന്നതിന് എന്താണ് തെളിവെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഓഡിറ്റിങ് വേണം. സ്പ്രിങ്ക്ളർ കമ്പനിയും സർക്കാരും ചേർന്ന് കോടതിയെയും ജനങ്ങളുടെയും കബളിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

You might also like

-