ബ്യൂട്ടി പാർലർ വെടിവയ്പ്; നടി ലീനാ മരിയാ പോൾന്റെ ഇന്ന് മൊഴി എടുക്കും . നടിക്ക് അധോലോക ബന്ധം ?

രവി പൂജരിയുടെ പേരിൽ 25 കോടി രൂപവരെയാവശ്യപ്പെട്ട് പലപ്പോഴായി ഭീഷണി സന്ദേശം വന്നെന്നാണ് നടി പൊലീസിനെ അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി ഓസ്ട്രേലിയയിൽ താമസിച്ച് അധോലോക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് രവി പൂജാരി. നടിയ്ക്കു ലഭിച്ച നെറ്റ് കോളുകളുടെ ഉറവിടം ഓസ്ട്രേലിയയിൽ നിന്നുതന്നെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്

0

കൊച്ചി: കൊച്ചിയിൽ പനംബലിനഗറിലെ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പ്പ്  കേസിൽ ഉടമസ്ഥ  നടി ലീനാ മരിയാ പോൾ ഇന്ന് മൊഴി എടുക്കും . പാർലർ ഉടമയായ ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരിൽ 25 കോടി വരെ ആവശ്യപ്പെട്ട് നടിയ്ക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ നെറ്റ് കോളുകളുടെ ഉറവിടം ആണ് പൊലീസ് പരിശോധിക്കുന്നത്. അതോടൊപ്പം ഇവർക്ക് അധോലോകവുമായുള്ള ബന്ധവും പോലീസ് പരിശോധിക്കും രവി പൂജാരിയുടെ പേരിൽ പണം തട്ടിയെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നതാണോ എന്നും പോലീസ് പരിശോധിക്കും

പാർലർ ഉടമയായ നടി ലീന മരിയ പോളിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തും. മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ലീന മരിയ പോളിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട ത‍ർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു.

നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വൻകിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്പോ‍ർട്സ് കാറുകളടക്കം 40 അത്യാഡംബര കാറുകൾ ഒരു വർഷം മുമ്പ് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിന്‍റെ പാർക്കിങ് ഏരിയയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട ത‍ർക്കമാണ് സംഭവത്തിന് കാരണം എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.

കൊച്ചി പനമ്പളളി നഗറിനെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പ് ഉടമയായ നടിയെ ഭയപ്പെടുത്തുക ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇതേത്തുടർന്നാണ് നടി ലീന മരിയ പോളിന്‍റെ മൊഴിയെടുക്കുന്നത്. രവി പൂജരിയുടെ പേരിൽ 25 കോടി രൂപവരെയാവശ്യപ്പെട്ട് പലപ്പോഴായി ഭീഷണി സന്ദേശം വന്നെന്നാണ് നടി പൊലീസിനെ അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി ഓസ്ട്രേലിയയിൽ താമസിച്ച് അധോലോക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് രവി പൂജാരി. നടിയ്ക്കു ലഭിച്ച നെറ്റ് കോളുകളുടെ ഉറവിടം ഓസ്ട്രേലിയയിൽ നിന്നുതന്നെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതോ രവി പൂജാരിയുടെ പേരിൽ പണം തട്ടിയെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നതാണോ എന്നാണ് സംശയം. ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത രണ്ടു പേരെ കണ്ടെത്താനുളള ശ്രമങ്ങളും തുടരുകയാണ്. നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. നടിയുടെ മൊഴിയെടുത്തശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

You might also like

-