വീണ്ടും വായ്പ്പ തട്ടിപ്പ് 5000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് മുങ്ങി

ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് 5,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിതിനും പങ്കാളികള്‍ക്കുമെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2016 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. നിതിന്‍ സന്ദേശരക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്

0

ഡൽഹി :  മോഡി സർക്കാരിനെ കൊഞ്ഞനം കുത്തി രാജ്യത്തെ ബാങ്കുകളില്‍ നിന്ന് സഹസ്ര കോടികള്‍ ലോണെടുത്ത് രാജ്യം വിടുന്ന വ്യവസായികളുടെ നിരയിലേക്ക് ഒരാള്‍ കൂടി. ഗുജറാത്തിലെ മരുന്ന് കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശരയാണ് 5,000 കോടി രൂപ വായ്പയെടുത്ത് നൈജീരിയയിലേയ്ക്ക് മുങ്ങിയത്.നിതിനെകൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.

ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് 5,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിതിനും പങ്കാളികള്‍ക്കുമെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2016 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. നിതിന്‍ സന്ദേശരക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍ നടപടികളെ ഇത് ബാധിക്കും. മല്യയ്ക്കും,നീരവ് മോദിക്കും, മെഹുല്‍ ചോസ്കിക്കും പിന്നാലെ ബാങ്കുകളെ പറ്റിച്ച്‌ മറ്റൊരാള്‍ കൂടി സുരക്ഷിതമായി നാട് കടന്നിരിക്കുകയാണ്. രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളെ പിടികൂടി തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവം.

You might also like

-