മഹാരാഷ്ട്രയിൽ പതിനഞ്ച് ദിവസത്തേക്ക് മഹാരാഷ്ട്രയിൽ നിരോധനാജ്ഞ

രാത്രി എട്ടു മുതൽ പതിനഞ്ച് ദിവസത്തേക്ക് മഹാരാഷ്ട്രയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

0

മുംബൈ :മഹാരാഷ്ട്രയിൽ കോവിടിന്റെ രണ്ടാം വ്യാപനം ശ്കതമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ രാത്രി എട്ടു മുതൽ പതിനഞ്ച് ദിവസത്തേക്ക് മഹാരാഷ്ട്രയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ അവശ്യ സേവനങ്ങൾ അനുവദിക്കും.മഹാരാഷ്ട്ര കടന്നുപോകുന്നത് ദുഷ്കരമായ സമയത്തിലൂടെയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. “നാളെ രാത്രി എട്ടുമണി മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സംസ്ഥാനത്താകെ 144 ഏർപ്പെടുത്തുകയാണ്. ഇതിനെ ഞാൻ ലോക്ക്ഡൗൺ എന്ന് വിളിക്കില്ല” – ഉദ്ദവ് താക്കറെ പറഞ്ഞു.

Maharashtra to face stricter restrictions to curb COVID-19, says Chief Minister Uddhav Thackeray

Event image

COVID-19
Maharashtra to face stricter restrictions to curb COVID-19, says Chief Minister Uddhav Thackeray
Amidst rising COVID-19 cases, the state government of Maharashtra has decided to impose a 15-day curfew across the state from Wednesday evening. Essential services will be exempt under these new restrictions. In his address to the state, the chief minister said the increase in COVID-19 cases has put the health infrastructure under strain and this curfew is intended to “break the chain.”

അത്യാവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും. പെട്രോൾ പമ്പുകൾ, IT ഫേമുകൾ എന്നിവ പ്രവർത്തിക്കും. ടെലികോം സർവീസ്, ഇ കോമേഴ്സ് സർവീസുകൾ എന്നിവക്കും ഗതാഗതത്തിനും തടസമുണ്ടാകില്ല. എല്ലാ ഓഫീസ് ജീവനക്കാരുടെയും പ്രവർത്തനം വീടുകളിൽ നിന്നാക്കും.

സംസ്ഥാനത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം എൺപത്തി അയ്യായിരത്തിൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കിടക്കകളുടെ എണ്ണം മൂന്ന് ലക്ഷമാണ് ഉയർത്തിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് സൈന്യത്തിന്റെ സഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും താക്കറെ പറഞ്ഞു. “കോവിഡ് പ്രതിരോധത്തിന് GST ഇളവ് ആവശ്യമാണ്. പ്രധാനമന്ത്രി ജനത്തെ പറ്റിയും ചെറുകിട വ്യവസായങ്ങളെ കുറിച്ചു ഓർക്കണം. കൂടുതൽ വാക്സീൻ ലഭ്യമാക്കണം. സംസ്ഥാനത്തിന് പുറത്തുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായവും അദ്ദേഹം തേടി.മഹാരാഷ്ട്രയിൽ കോവിഡിന്റെ രണ്ടാം വരവിനെത്തുടർന്നുള്ള രോഗവ്യാപനത്തിൽ കടുത്ത ഓക്സിജൻക്ഷാമം നേരിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു ” ഞങ്ങൾ പ്രധാനമന്ത്രിയോട് സഹായം ചോദിച്ചു. 1,000 കിലോമീറ്റർ അകലെയുള്ള പശ്ചിമ ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങൾക്ക് ഓക്സിജൻ അനുവദിച്ചു. എന്നാൽ ഓക്സിജൻ കൊണ്ടുവരാൻ റോഡ് ഗതാഗത്തെ ആശ്രയിക്കേണ്ടിവരുന്നു . ഓക്സിജൻ കൊണ്ടുവരാൻ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയുടെ അഭ്യർത്ഥിച്ചതായും താക്കറെ പറഞ്ഞു

You might also like

-