ഹർത്താൽ ആരംഭിച്ചു ഭാഗികം പത്തനം തിട്ടയിൽ അയ്യപ്പഭക്തർ കുടുങ്ങി ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ അയ്യപ്പഭക്തർക്ക് നേരെ കയ്യേറ്റം ?അക്രമം ?

ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കുണ്ടായിത്തോട് കുന്ദമംഗലത്ത് സ്കാനിയ ബസുകള്‍ക്ക് നേരെ കല്ലേറ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കുന്ദമംഗലം കുണ്ടായിത്തോട് വെച്ചാണ് പുലര്‍ച്ചെ കല്ലേറുണ്ടായത്. 2 ബസുകളുടെ ചില്ല് തകര്‍ന്നു.

0

പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി സംഘപരിവാർ പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹർത്താല്‍ സംസ്ഥാനത്തു ഭാഗികമാണ്  എന്നാൽ  ശബരിമല ഉൾപ്പെടുന്ന  പത്തനംതിട്ട  ജില്ലയിൽ  ഹർത്താൽ    തീര്‍ഥാടകരെ വലയ്ക്കുന്നു ശബരിമലയിൽ ഇന്ന് ഹർത്താൽ ആണെന്നറിയാതെ  ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ അയ്യപ്പ ഭക്തരാണ്  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിട്ടുള്ളത്  രാവിലെയും  രാത്രിയിലുമായി  ട്രെയിനിൽ  തിരുവല്ല യിലും ചെങ്ങനാശേരിയിലും എത്തിയ  അയ്യപ്പ ഭക്തർക്ക്  വാഹനങ്ങൾ ലഭിക്കാതെ കുടുങ്ങിയിട്ടുണ്ട്  ആന്ധ്രാ കർണാടക തമിഴ്നാട്  തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും  എത്തിയ  അയ്യപ്പഭഗതരാണ് വാഹനങ്ങൾ ലഭിക്കാതെ  പാതിവഴിയിൽ കുടുങ്ങിയിട്ടുള്ളത്   പുലർച്ചയോടെ  പത്തനംതിട്ട ബസ്സ് സ്റ്റാൻഡിൽ  എത്തിയ  അയ്യപ്പഭകതിരേ  ഹർത്താൽ അനുകൂലികൾ ഭീഷണി പെടുത്തിയതായതായും കൈയേറ്റം ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്  പത്തനംതിട്ടയിൽ എത്തിയ    തീര്‍ഥാടകർ ഏറെ നേരമായി കുടുങ്ങി കിടക്കുകയാണ് .

ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കുകയും ചെയ്തതിന് പിന്നാലെ ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കുള്ള ബസ്സുകള്‍ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു.നിലയ്ക്കൽ-ഇലവുങ്കൽ റൂട്ടിൽ ഇന്നലെ കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറ് നടന്നിരുന്നു.  ഏഴിലധികം ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതോടെയാണ് സര്‍വീസ് റദ്ദാക്കിയെന്ന് അറിയിപ്പ് വന്നത്. എന്നാല്‍, തീര്‍ഥാടകര്‍ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും ബസ് സര്‍വീസ് നടത്തുമെന്നും ഇതിന് ശേഷം മന്ത്രി വ്യക്തമാക്കി.എന്നാല്‍, രാത്രി ഏറെ വെെകിയും പുലര്‍ച്ചുമായി പത്തനംതിട്ടയിലെത്തിയ തീര്‍ഥാടകര്‍ക്ക് ഇതുവരെ പമ്പയിലേക്ക് പോകാന്‍ ഒരു ബസ് പോലും ലഭിച്ചിട്ടില്ല. ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ തീര്‍ഥാടകരോട് പെരുമാറരുതെന്ന പ്രതികരണമാണ് ഭക്തര്‍ പങ്കുവെയ്ക്കുന്നത്.പൊലീസ് സംരക്ഷണം കിട്ടിയാല്‍ പോകാമെന്നുള്ള മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും തീര്‍ഥാടകര്‍ പറഞ്ഞു. നിലയ്ക്കലില്‍ നിന്നുള്ള ചെയിന്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.  ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട് പുലര്‍ച്ചെ തന്നെ ചില അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കുണ്ടായിത്തോട് കുന്ദമംഗലത്ത് സ്കാനിയ ബസുകള്‍ക്ക് നേരെ കല്ലേറ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കുന്ദമംഗലം കുണ്ടായിത്തോട് വെച്ചാണ് പുലര്‍ച്ചെ കല്ലേറുണ്ടായത്. 2 ബസുകളുടെ ചില്ല് തകര്‍ന്നു.
തിരൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അടിച്ചു തകര്‍ത്തു. ചമ്രവട്ടത്താണ് സംഭവം. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്.

You might also like

-