ആറ്റിങ്ങലിൽ വാഹനാപകടം ടാങ്കർ ലോറിയും കാറും കുട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച്പേരുടെ നില ഗുരുതരം

ല്ലുവാതുക്കൽ സ്വദേശികളായ അസീം നാസർ, പ്രിൻസ്, മനീഷ് എന്നിവരാണ് മരിച്ചത്

0

തിരുവനന്തപുരം ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ ടാങ്കറും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ അസീം നാസർ, പ്രിൻസ്, മനീഷ് എന്നിവരാണ് മരിച്ചത്. അഖിൽ, വിനീത്, വിപിൻ, സുബിൻ, മഹേഷ് എന്നിവരാണ് പരിക്കേറ്റവർ.

കൊല്ലം ഭാഗത്തേക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായതിനാല്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

You might also like

-