യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കടന്നത് വാളയാര്‍ ചെക്പോസ്റ്റ് വഴി. സ്വർണം പിടികൂടി നാല് ദിവസത്തിന് ശേഷമായിരുന്നു സ്വപ്നയുടെ ബംഗളൂരു യാത്ര

0

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായ്ക്ക് പോയത്. കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരില്‍. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കടന്നത് വാളയാര്‍ ചെക്പോസ്റ്റ് വഴി. സ്വർണം പിടികൂടി നാല് ദിവസത്തിന് ശേഷമായിരുന്നു സ്വപ്നയുടെ ബംഗളൂരു യാത്ര. സ്വന്തം വാഹനത്തില്‍ ചെക്പോസ്റ്റ് കടന്നിട്ടും പൊലീസിന് പിടികൂടാനായില്ല. സ്വപ്നയുടെ വാഹനം കടന്ന് പോയ സമയത്ത് വാളയാർ ടോൾ പ്ലാസയിലെ സി.സി.ടി.വികൾ പ്രവർത്തിക്കാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു.

ജൂലൈ 9ന് ഉച്ചക്ക് 1.39നാണ് കെഎല്‍ 01 സിജെ1981 എന്ന മാരുതി എസ് ക്രാസ് കാറിൽ വാളയാർ ടോൾ പ്ലാസ കടന്നത്. സ്വന്തം വാഹനത്തിൽ സ്വപ്ന അതിർത്തിയില്‍ എത്തിയിട്ട് പോലും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സംസ്ഥാന അതിർത്തിയിലേക്ക് നിർദേശം ലഭിക്കാത്തതിനാൽ പ്രത്യേക പരിശോധന ഉണ്ടായിരുന്നില്ല. കോവിഡിന്‍റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെ കേരള ചെക്ക് പോസ്റ്റിൽ പരിശോധിക്കുന്നില്ല. വാളയാർ ടോൾ പ്ലാസയിലെ 10ആം നമ്പർ ലൈനിലൂടെയാണ് സ്വപ്‌ന കടന്ന് പോയത്. സ്വപ്നയുടെ വാഹനം കടന്ന് പോയ സമയത്ത് ടോൾ പ്ലാസയിലെ സി.സി.ടി.വികൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് സൂചന.

 

You might also like

-