കേരളത്തിൽ അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യത മഴക്കെടുതിയിൽ മരിച്ചത് 39 പേർ

കാലവർഷക്കെടുതിയിൽ ഈ മാസം 12 മുതൽ 19 വരെ കേരളത്തിൽ 39 പേർ മരിച്ചുവെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അഞ്ച് പേരെ കണ്ടെത്താനുണ്ട്. റെഡ് അലർട്ട് എന്ന പോലെ സ്ഥിതി നേരിടും- അദ്ദേഹം പറഞ്ഞു

0

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യും. ഇതിൽ വ്യാഴാഴ്ചയായിരിക്കും കൂടുതൽ. മലയോരങ്ങളിൽ തീവ്രമാകാനും ഇടയുണ്ട്. ഒരുസ്ഥലത്ത് ചെറിയ സമയത്തിൽ വൻതോതിൽ മഴപെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കാലവർഷക്കെടുതിയിൽ ഈ മാസം 12 മുതൽ 19 വരെ കേരളത്തിൽ 39 പേർ മരിച്ചുവെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അഞ്ച് പേരെ കണ്ടെത്താനുണ്ട്. റെഡ് അലർട്ട് എന്ന പോലെ സ്ഥിതി നേരിടും- അദ്ദേഹം പറഞ്ഞു

പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളിൽ ദുരന്ത പ്രതികരണസേനയുടെ 11 സംഘങ്ങളെ വിന്യസിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമുകൾ താലൂക്ക് തലത്തിൽ എല്ലാജില്ലകളിലും തുറന്നു.

സംസ്ഥാനനത്തു ഒക്ടോബർ 11-ന് തുടങ്ങിയ മഴക്കെടുതിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീജില്ലകളിൽ പുതുതായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആകെ 254 ക്യാമ്പുകളിലായി 3093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

You might also like

-