സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍

ഷിംലയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി എസ്പി ഷിംല മോഹിത് ചൗളയാൻ അറിയിച്ചത്

0

സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ (69) മരിച്ച നിലയില്‍. ഷിംലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നാഗാലാന്‍ഡിലും മണിപ്പൂരിലും ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഷിംലയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി എസ്പി ഷിംല മോഹിത് ചൗളയാൻ അറിയിച്ചത് . അശ്വനി കുമാറിന് കുറേ ദിവസമായി വിഷാദമുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
അശ്വനി കുമാർ ഹിമാചൽ പ്രദേശ് ഡിജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ൽ നാഗാലാൻഡിന്റെ പതിനേഴാമത്തെ ഗവർണറായി യിരുന്നു അതേ വർഷം തന്നെ കുമാർ മണിപ്പൂർ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.സിബിഐ, എലൈറ്റ് എസ്പിജി എന്നിവയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്ന അശ്വനി കുമാർ ഹിമാചൽ പ്രദേശിലെ നഹാൻ സ്വദേശിയാണ്. ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കി.

2006 ഓഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ ഡിജിപിയായിരുന്നു കുമാർ. 2008 ഓഗസ്റ്റ് 2 നും 2010 നവംബർ 30 നും ഇടയിൽ സിബിഐ ഡയറക്ടറായി പ്രവർത്തിച്ചു.1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കുമാറിന് ഭാര്യയും മകനുമുണ്ട്.

You might also like

-