പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്ത നിലയിൽ

പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഇയാൾ പിന്നീട് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു .പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ ബന്ധുക്കൾക്ക് ഇയാൾ അയച്ച് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുടുംബം പോലീസിൽ പരാതിപ്പെട്ടത്

0

കണ്ണൂർ | കണ്ണൂരിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. തളിപറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വർഷം മുമ്പാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.17 വയസ്സുള്ളപ്പോഴാണ് രാഹുൽ കൃഷ്ണ എന്ന യുവാവുമായി പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയൂം പിന്നീട് വിവാഹ വാക്ദാനം നൽകി യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഇയാൾ പിന്നീട് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു .പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ ബന്ധുക്കൾക്ക് ഇയാൾ അയച്ച് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുടുംബം പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പീഡനം നടന്ന് മൂന്ന് വർഷം പിന്നിട്ടും പെൺകുട്ടി ഇതിന്റെ മാനസിക ആഘാതത്തിൽ നിന്ന് മോചിതയായിട്ടുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

-

You might also like

-