അരികൊമ്പൻ ദൗത്യം കോടതിയിടപെടലിനെതീരെ പ്രതിക്ഷേധം ,ഹർജിക്കാർ വനവകുപ്പുമായി ബന്ധമുള്ളവർ

നിരവധി പേരെ കൊന്ന ആനയെ പ്രദേശത്തുനിന്നും മാറ്റിയില്ലെങ്കിൽ ശ്കതമായി നേരിടുമെന്നും നാട്ടുകാർ പറഞ്ഞു , നാട്ടുകാർ നിയമം കൈലെടുക്കാനുള്ള സാഹചര്യം വനം വകുപ്പ് സൃഷ്ടിക്കുകയാണ്

0

മൂന്നാർ | ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നത് മാർച്ച് 29 വരെ തടഞ്ഞ ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ.ആനയെ മയക്കുവെടിവച്ചു മാറ്റാൻ വനം വകുപ്പ് തിരിമാനിച്ചെങ്കിലും വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവരാണ് ഇപ്പോൾ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത് . ദൗത്യം അട്ടിമറിക്കാൻ വനം വകുപ്പ് തന്നെ ശ്രമിക്കുകയാണ് . നിരവധി പേരെ കൊന്ന ആനയെ പ്രദേശത്തുനിന്നും മാറ്റിയില്ലെങ്കിൽ ശ്കതമായി നേരിടുമെന്നും നാട്ടുകാർ പറഞ്ഞു , നാട്ടുകാർ നിയമം കൈലെടുക്കാനുള്ള സാഹചര്യം വനം വകുപ്പ് സൃഷ്ടിക്കുകയാണ് .

ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടാൽ മതിയെന്ന നിലപാടായായിരുന്നു വനം വകുപ്പിന് പ്രതിക്ഷേധങ്ങൾക്കൊടുവിലാണ് മയക്കുവെടിവച്ച് മാറ്റാൻ തീരുമാനം ഉണ്ടായത്‌ പ്രദേശത്ത്‌ നിന്നും അക്രമകാരികളായ കാട്ടാനകളെ തുരുത്തിയില്ലങ്കിൽ വനം വകുപ്പ്കോ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവരുത്താമെന്നു 301 കോളനി നിവാസിമുന്നറിയിപ്പ് നൽകുന്നു . ഹൈക്കോടതിയുടേത് ദൗർഭാ​ഗ്യകരമായ നടപടിയാണെന്ന് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞു. ഓപ്പറേഷൻ പൂർത്തിയാക്കാതെ കുങ്കി ആനകളെ തിരിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു

ഇന്നലെ രാത്രി എട്ടുമണിയോടെ വീഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടിവച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്.ഉത്തരവിന് പിന്നലെ കടുത്ത പ്രതിഷേധം ഉയരാൻ തുടങ്ങി. മനുഷ്യത്വരഹിതമായ നടപടിയാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സ്റ്റേ നിരാശാജനകമെന്ന് ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി പ്രതികരിച്ചു. പ്രതിഷേധം ശക്തമാക്കുമെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. വിഷയത്തിൽ കോടതി അനുകൂല തീരുമാനമെടുക്കണമെന്നും, കുങ്കിയാനകളെ മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കോട്ടയത്ത് ചേരും.

അതേസമയം വനത്തില്‍ വിഹരിച്ചുനടന്ന കാട്ടാനയെ പീഡനത്തിലൂടെ കടത്തിവിട്ട് കുങ്കിയാനയാക്കി മാറ്റുന്നത് നീതിയല്ലെന്ന് മിഷന്‍ അരിക്കൊമ്പനെതിരെ ഹര്‍ജി നല്‍കിയ വിവേക് വിശ്വനാഥന്‍പറഞ്ഞു മനുഷ്യന് വേണ്ടി മൃഗം ത്യാഗം ചെയ്യട്ടേയെന്ന് പറനാകില്ലെന്ന് അദ്ദേഹം പറയുന്നു. ആനകളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും പിടികൂടി കുങ്കിയാനയാക്കി മാറ്റുന്നതല്ല ശരിയായ രീതിയെന്നും പറഞ്ഞു. വിവേക് വിശ്വനാഥന്റെ ഹര്‍ജിയാണ് മിഷന്‍ അരിക്കൊമ്പന് ഹൈക്കോടതി സ്‌റ്റേ ചെയ്യുന്നതില്‍ നിര്‍ണായകമായത്.

You might also like

-