സംസ്ഥാനത്ത്‌ കോവിഡ്‌പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന ഇന്നുമുതൽ

പരിശോധനാ പരിധിയിൽ ഉൾപ്പെടുന്നവരെ അഞ്ചു വിഭാഗമായി തിരിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ) ലഭ്യമാക്കിയ 14,000ൽ 10,000 കിറ്റ്‌ ഉപയോഗിച്ചാണ്‌ ആദ്യഘട്ട പരിശോധന.

0

തിരുവനതപുരം :സംസ്ഥാനത്ത്‌ കോവിഡ്‌പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന തിങ്കളാഴ്ച ആരംഭിക്കും.വിരൽതുമ്പിൽനിന്ന് രക്തമെടുത്ത്‌ നടത്തുന്ന ആന്റി ബോഡി ടെസ്‌റ്റിൽ 15 മിനിറ്റിനകം ഫലം ലഭ്യമാകും. ശരീരത്തിൽ ഏതെങ്കിലും വൈറസ്‌ ബാധയുണ്ടോ എന്ന്‌ ടെസ്‌റ്റിലൂടെ അറിയാം. പോസിറ്റീവ്‌ ആകുന്നവരിൽ പിസിആർ പരിശോധനയിലൂടെ വൈറസ്‌ സാന്നിധ്യം ഉറപ്പാക്കും. രണ്ടാം ഘട്ടത്തിൽ 40,000 കിറ്റ്‌ ലഭ്യമാക്കുമെന്ന്‌ ഐസിഎംആർ അറിയിച്ചിട്ടുണ്ട്‌. ഇതുകൂടി ലഭിച്ചാൽ പരിശോധന കൂടുതൽ വ്യാപകമാക്കാനാകും.
ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, അതിഥിത്തൊഴിലാളികൾ, ട്രക്ക്‌ ഡ്രൈവർമാർ ഉൾപ്പെടെ സമീപകാല യാത്രാചരിത്രമുള്ളവർ, വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവർ, 60 വയസ്സിനു മുകളിലുള്ളവർ, ശ്വാസകോശരോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവർ എന്നിവരെയാണ്‌ പരിശോധിക്കുക. ആളുകളെ അവരവരുടെ ഇടങ്ങളിൽ എത്തി സൗജന്യമായാണ്‌ പരിശോധിക്കുന്നത്‌

പരിശോധനാ പരിധിയിൽ ഉൾപ്പെടുന്നവരെ അഞ്ചു വിഭാഗമായി തിരിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ) ലഭ്യമാക്കിയ 14,000ൽ 10,000 കിറ്റ്‌ ഉപയോഗിച്ചാണ്‌ ആദ്യഘട്ട പരിശോധന.

രോഗബാധിതരുടെ എണ്ണവും പുറത്തുനിന്ന്‌ ഉള്ളവരുടെ മടങ്ങിവരവും കണക്കാക്കി പാലക്കാട്‌, കണ്ണൂർ, കാസർകോട്‌, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ വ്യാപക പരിശോധന നടത്തും. ഇവിടങ്ങളിൽ 1000 കിറ്റ്‌ വീതം ഉപയോഗിക്കും.കോവിഡ്‌ രോഗികളെ പരിചരിക്കുന്നതും അല്ലാത്തവരുമായ ആരോഗ്യപ്രവർത്തകരെ അതത്‌ ആശുപത്രികളിൽവച്ചാകും പരിശോധിക്കുക. പൊലീസ്‌, ആശാ വർക്കർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ഭക്ഷണം വിതരണം ചെയ്യുന്നവർ, കടകളിൽ ജോലി ചെയ്യുന്നവർ, സന്നദ്ധപ്രവർത്തകർ എന്നിവരെ പ്രാദേശികമായി നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധിക്കും. ട്രക്ക്‌ ഡ്രൈവർമാരുമായി സമ്പർക്ക സാധ്യതയുള്ളവരെ ചന്തകൾ, ലോറി ഡിപ്പോകൾ, ചരക്ക്‌ കയറ്റിറക്കുകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എത്തിയും പരിശോധിക്കും.

അതിഥിത്തൊഴിലാളി ക്യാമ്പുകൾ കേന്ദ്രമാക്കിയും വീടുകളിലും നിരീക്ഷണകേന്ദ്രങ്ങളിലും ഉള്ളവരെ അവിടെ എത്തിയും പരിശോധിക്കും. 60 വയസ്സിനു മുകളിലുള്ളവരെയും വീടുകളിലെത്തി പരിശോധിക്കും.കോവിഡ്‌ പരിചരണ സംവിധാനമില്ലാത്ത ആശുപത്രികളിൽ ശ്വസനസംബന്ധ രോഗങ്ങളുമായി ചികിത്സ തേടുന്നവർ, രോഗ ഉറവിടം സ്ഥിരീകരിക്കാത്തവരുടെ പരിസരങ്ങളിൽ ഉള്ളവർ, 14 ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തിയവർ എന്നിവരെയും പരിശോധിക്കും.

You might also like

-