രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തോടടുത്തു പ്രതിദിന കോവിഡ്

രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ആകെ കേസുകൾ 10,050 ആയി. നിവിൽ 161 കോടി ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു

0

ഡൽഹി | രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തോടടുത്തു പ്രതിദിന കോവിഡ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 4,171 രോഗികൾ കുറവാണ് രേഖപ്പെടുത്തിയത്. 525 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിനിടെ 2.59 ലക്ഷമാളുകൾ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,87,205 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനമാണ്.

ANI
India reports 3,33,533 new COVID cases (4,171 less than yesterday), 525 deaths, and 2,59,168 recoveries in the last 24 hours Active case: 21,87,205 Daily positivity rate: 17.78%)

ഇതിനിടെ രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ആകെ കേസുകൾ 10,050 ആയി. നിവിൽ 161 കോടി ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു. പ്രായപൂർത്തിയായവരിൽ 94 ശതമാനം ആളുകളും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുഡോസുകളും സ്വീകരിച്ചവർ 72 ശതമാനമാണ്

You might also like

-