പാശ്ചാത്യലോകം അഫ്ഗാനെചതിച്ചു മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ

"ഞാൻ എന്റെ രാജ്യം വിട്ടു എന്ന് ചില മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് എന്റെ ശബ്ദമാണ്, ഞാൻ നിങ്ങളെ വിളിക്കുന്നത് പഞ്ച്ഷീർ താഴ്വരയിൽ നിന്നാണ്

0

കാബൂൾ : അഫ്ഗാനിലെ ജനാതിപത്യ സർക്കാരിനെ അട്ടിമറിച്ചു താലിബാൻ ഭീകരർ രാജയപിടിച്ചെടുത്തതിൽ പാകിസ്ഥാൻ പങ്കുണ്ടെന്നു മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. അന്തർദേശീയ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അഫ്ഗാനിലെ ജനാധിപത്യ സർക്കാരിന്റെ പതനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മാത്രമല്ല, മറിച്ച് മുഴുവൻ പാശ്ചാത്യലോകത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് സലേ കുറിച്ചു.

Amrullah Saleh
The Panjshir headquartered resistance isn’t for Panjshir but for the whole country. The Afghan national flag is in full mast & hoisted in govt buildings. Our resistance is for rights & value. The non Talib Afghs are politically, emotionally & sentimentally w/ the Resistance.
“ഞാൻ എന്റെ രാജ്യം വിട്ടു എന്ന് ചില മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് എന്റെ ശബ്ദമാണ്, ഞാൻ നിങ്ങളെ വിളിക്കുന്നത് പഞ്ച്ഷീർ താഴ്വരയിൽ നിന്നാണ്, എന്റെ അടിത്തട്ടിൽ നിന്ന്. ഞാൻ ഞങ്ങളുടെ കമാൻഡർമാർക്കും ഞങ്ങളുടെ രാഷ്ട്രീയ നേതാക്കൾക്കുമൊപ്പമാണ്, സാഹചര്യം കൈകാര്യം ചെയ്യുന്നു. തീർച്ചയായും, ഇത് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്, ഞങ്ങൾ താലിബാനും പാകിസ്ഥാനികലക്കും അൽ ഖ്വയ്ദക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകലക്കും എതിരെ പോരാടുകയാണ് ” സാലിഹ് പറഞ്ഞു.

പാകിസ്താന്റെ അകമഴിഞ്ഞ പിന്തുണയാണ് താലിബാന്റെ ഉയർച്ചയ്‌ക്ക് കാരണമായത്. അവസാനമായി തന്നെ വിളിച്ചപ്പോൾ പാക് എംബസ്സിയിൽ നിന്നും താലിബാന് നിർദ്ദേശങ്ങളും സഹായങ്ങളും ലഭിക്കുന്ന വിവരം മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞിരുന്നു. അഫ്ഗാനോട് പാശ്ചാത്യ ലോകം ചെയ്തത് കൊടും ചതിയാണ്. താലിബാന് പിന്നിൽ അൽഖ്വയ്ദ ഉണ്ടെന്ന് അവർക്ക് അറിയാമെന്നും സലേ വ്യക്തമാക്കി.

കാബൂളിന്റെ പതനം സംഭവിക്കുന്നതിന് തലേന്ന് രാത്രി ജയിലുകളിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു താലിബാൻ ഭീകരർ. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫോൺ വിളികൾ വന്നു. ഇക്കാര്യം അറിയിക്കാനായി പ്രതിരോധമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂർ നേരത്തേക്ക് ഭീകരരെ പുറത്തേക്ക് വിടാതെ തടുക്കാമെന്നായിരുന്നു കാബൂളിലെ പോലീസ് മേധാവി അറിയിച്ചത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം അഫ്ഗാൻ സൈന്യത്തെ കാണാതായി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയുൾപ്പെടെ വിളിച്ചെങ്കിലും ആരിൽ നിന്നും പ്രതികരണം ലഭിച്ചില്ല. ആഗസ്റ്റ് 15 ന് ഒൻപത് മണിയോടെ കാബൂൾ താലിബാന്റെ കൈവശമായി. പിന്നാലെ കുടുംബത്തോടൊപ്പം കാബൂൾ വിട്ടു. കാബൂളിന്റെ പതനത്തിന് മുൻപു തന്നെ കഴിയുമെങ്കിൽ രാജ്യം വിടാമായിരുന്നു. എന്നാൽ ജനങ്ങളെ വഞ്ചിച്ച ഭരണാധികാരിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

-